മോസ്ചിപ് ടെക്‌നോളജീസ് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പ്രധാന സ്‌പോണ്‍സര്‍

Img 20201110 180651
- Advertisement -

കൊച്ചി, നവംബര്‍ 10, 2020: ഇന്ത്യയിലെ ആദ്യത്തെ പബ്ലിക് ട്രേഡഡ്, ഫാബ്ലെസ് സെമികണ്ടക്ടര്‍ കമ്പനിയായ മോസ്ചിപ്പ് ടെക്‌നോളജീസിനെ മെയിന്‍ സ്‌പോണ്‍സര്‍മാരാക്കി, മോസ്ചിപുമായുള്ള പങ്കാളിത്തം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അഭിമാനപൂര്‍വം പ്രഖ്യാപിച്ചു. എയ്‌റോസ്‌പേസ് ആന്‍ഡ് ഡിഫന്‍സ്, കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ്, ഓട്ടോമോട്ടീവ്, മെഡിക്കല്‍ ആന്‍ഡ് നെറ്റ്‌വര്‍ക്കിങ്, ടെലികമ്മ്യൂണിക്കേഷന്‍ മേഖലകളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന മോസ്ചിപ് ടെക്‌നോളജീസ് 1999ലാണ് രൂപീകൃതമായത്. കൃത്യസമയത്തെ വിതരണം ഉറപ്പാക്കിയും സമാനതകളില്ലാത്ത സേവനത്തിലൂടെയും ഉപഭോക്താക്കളെ പിന്തുണച്ച് ക്രമേണ സാങ്കേതികവിദ്യയ്ക്കും അത്യന്തം മികവിനും കൂടുതല്‍ യോഗ്യമായ പങ്കാളികളെന്ന് മോസ്ചിപ് സ്വമേധയാ തെളിയിച്ചു. കെബിഎഫ്‌സിയുമായുള്ള പങ്കാളിത്തത്തിന്റെ ഭാഗമായി വരുന്ന സീസണില്‍ താരങ്ങള്‍ ധരിക്കുന്ന ക്ലബ്ബിന്റെ ഔദ്യോഗിക ജേഴ്‌സിയുടെ കോളറിന് താഴെ മോസ്ചിപ്പിന്റെ ലോഗോ പ്രദര്‍ശിപ്പിക്കും.

മറ്റൊരു സമൂഹത്തിലും കാണാത്ത വിധം ഫുട്‌ബോളിലും കായിക കൂട്ടായ്മകളിലും കേരളത്തിന് അഭിമാനകരമായ പാരമ്പര്യമുണ്ടെന്ന് മോസ്ചിപ് ടെക്‌നോളജീസ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജയറാം സുസര്‍ല പറഞ്ഞു. വരാനിരിക്കുന്ന സീസണില്‍ ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ ഏറ്റവും യുവത്വവും ഊര്‍ജസ്വലതയും നിറഞ്ഞ ടീമുകളിലൊന്നായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഈ പങ്കാളിത്തത്തിലൂടെ അഭിനിവേശം നിറഞ്ഞ യെല്ലോ ആര്‍മിക്ക് ഞങ്ങളുടെ പിന്തുണ അറിയിക്കാന്‍ ആഗ്രഹിക്കുന്നതായും ആവേശകരമായ ഒരു സീസണ്‍ പ്രതീക്ഷിക്കുന്നതായും ജയറാം സുസര്‍ല പറഞ്ഞു.

നവീന ചിന്താഗതികളിലൂടെയും നിര്‍വഹണ മികവിലൂടെയും കഴിഞ്ഞ 20 വര്‍ഷമായി മോസ്ചിപ് തുടര്‍ച്ചയായി അവരുടെ സ്ഥാനം മുന്നോട്ടുകൊണ്ടുപോവുകയാണെന്നും, ഈ സവിശേഷത, കെബിഎഫ്‌സിയില്‍ ഞങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുമായി അടുത്തുനില്‍ക്കുന്നതാണെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഉടമ നിഖില്‍ ഭരദ്വാജ് പറഞ്ഞു. മോസ്ചിപിനെ ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്, ഒപ്പം ഒരുമിച്ച് വിജയത്തിനായുള്ള ശരിയായ തന്ത്രം ഞങ്ങള്‍ മെനയുമെന്നും സുനിശ്ചിതമാണ്-നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.

Advertisement