ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിൽ എത്താൻ കാത്തിരിക്കേണ്ടി വരും

- Advertisement -

ഈസ്റ്റ് ബംഗാളിന്റെ ഐ എസ് എൽ പ്രവേശനം ഈ വർഷം നടക്കാൻ സാധ്യതയില്ല. അടുത്ത സീസൺ വരെ‌ കാത്തിരിക്കാൻ ഈസ്റ്റ് ബംഗാളിന് നിർദേശം ലഭിച്ചതായാണ് വിവരങ്ങൾ ലഭിക്കുന്നത്. സീസൺ ആരംഭിക്കാൻ രണ്ട് മാസം മാത്രമെ ഉള്ളു എന്നതിനാൽ തന്നെ ഇപ്പോൾ ഈസ്റ്റ് ബംഗാളിനെ ഉൾപ്പെടിത്തിയാൽ ലീഗിന്റെ നടത്തിപ്പിൽ പല പ്രശ്നങ്ങളും നേരിടേണ്ടി വന്നേക്കും എന്നതാണ് ഐ എസ് എല്ലിലേക്ക് ഈ വർഷം പുതിയ ടീം വേണ്ട എന്ന തീരുമാനത്തിൽ എത്താനുള്ള കാരണം.

2019-20 സീസണിൽ ഈസ്റ്റ് ബംഗാളിന് ഐ എസ് എല്ലിൽ പ്രവേശനം ലഭിക്കും. ഈസ്റ്റ് ബംഗാളിന് മാത്രമല്ല അടിത്ത വർഷം ലീഗ് വീണ്ടും വിപുലീകരിക്കാൻ തീരുമാനിച്ചേക്കും. പുതിയ സ്പോൺസറായി കെസ് വന്നതോടെ ആയിരുന്നു ഈസ്റ്റ് ബംഗാൾ ഐ എസ് എൽ പ്രവേശനത്തിനായി ശ്രമിച്ചത്. ഐ എസ് എൽ അധികൃതരിൽ നിന്ന് അനുകൂലമായ പ്രതികരണങ്ങളാണ് ഈസ്റ്റ് ബംഗാളിന് ലഭിച്ചുകൊണ്ടിരുന്നത് എങ്കിലും ഈ സീസണിൽ തന്നെ പ്രവേശനം എന്നത് വലിയ കടമ്പയാണ് എന്നതാണ് ഈസ്റ്റ് ബംഗാളിന് വിനയായിരിക്കുന്നത്.

അടുത്ത വർഷം മോഹൻ ബഗാനും ഐ എസ് എല്ലിലേക്ക് എത്താൻ സാധ്യതകൾ ഉണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement