മൂന്നാം മത്സരത്തിലും ദിമിത്രിയോസ്, ഹൈദരാബാദിന് എതിരെ കേരള ബ്ലാസ്റ്റേഴ്സ് മുന്നിൽ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന പോരാട്ടം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ് സിക്ക് എതിരെ ഒരു ഗോളിന് മുന്നിൽ.

ഇന്ന് ഹൈദരബാദിൽ വിജയ ടീമിൽ നിന്ന് ഒരു മാറ്റവും ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങിയത്. ഗോവക്ക് എതിരെ എന്ന പോലെ അച്ചടക്കത്തോടെ ഓർഗനൈസ്ഡ് ആയ ഒരു ശൈലിയിൽ ആണ് കേരള ബ്ലാസ്റ്റേഴ് കളി തുടങ്ങിയത്. ആദ്യം ഹൈദരബാദ് എഫ് സി അവസരങ്ങൾ സൃഷ്ടിക്കാതിരിക്കാൻ ആണ് ബ്ലാസ്റ്റേഴ്സ് ശ്രമിച്ചത്. പതിയെ അവസരങ്ങൾ മുതലെടുത്ത അറ്റാക്ക് ചെയ്യാനും തുടങ്ങി. മത്സരത്തിന്റെ 18ആം മിനുട്ടിലെ ലൂണയുടെ ഒരു ഡേഞ്ചറസ് ബോൾ കയ്യിൽ ഒതുക്കാൻ ഹൈദരാബാദ് ഗോൾ കീപ്പർക്ക് ആയില്ല. ഇത് മുതലെടുത്ത ദിമിത്രിയോസ് പന്ത് വലയിലേക്ക് എത്തിച്ചു.

Picsart 22 11 19 20 18 57 962

ദിമിത്രിയോസ് ദയമന്തകോസിന്റെ മൂന്നാം ഗോളായി ഇത്. അവസാന രണ്ട് മത്സരങ്ങളിലും ദിമിത്രിയോസ് ഗോൾ നേടിയിരുന്നു. ഇതിനു ശേഷം ഒരു ഹെഡറിലൂടെ സഹൽ അബ്ദുൽ സമദ് ബ്ലാസ്റ്റേഴ്സിന്റെ ലീഡ് ഇരട്ടിയാക്കുന്നതിന് അടുത്ത് എത്തി. ആദ്യ പകുതിയിൽ ദിമിത്രിയോസ് പരിക്കേറ്റ് പുറത്ത് പോയത് ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകി. ദിമിത്രിയോസിന് പകരം ജിയോവനി അപോസ്തൊലിസ് കളത്തിൽ എത്തി.

ആദ്യ പകുതിയുടെ അവസാനം ഒഗ്ബെചെക്ക് കിട്ടിയ ഫ്രീ ഹെഡർ പുറത്ത് പോയത് കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസമായി.