കേരള ബ്ലാസ്റ്റേഴ്സിനായി പത്താം ഗോളുമായി ദിമി, തിരിച്ചടിച്ച് എ ടി കെ!!

Newsroom

Picsart 23 02 18 20 22 07 521
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിൽ നടക്കുന്ന ഐ എസ് ലെ മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കൊൽക്കത്തയിൽ ഇരു ടീമുകളും ഒരോ ഗോളടിച്ച് സമനിലയിൽ നിൽക്കുകയാണ്‌. മത്സരം മികച്ച രീതിയിൽ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് 16ആം മിനുട്ടിൽ ലീഡ് എടുത്തു. ഇവാൻ കലിയുഷ്നി നൽകിയ പാസിൽ മിന്ന് വൺ ടച്ചിലൂടെ ജിയാന്നു ദിയമന്റകോസിനെ കണ്ടെത്തി. ദിമി തന്റെ ഇടം കാലൻ ഷോട്ടിൽ വലകുലുക്കി. ദിമിയുടെ കേരള ബ്ലാസ്റ്റേഴ്സിനായുള്ള പത്താം ഗോളിയിരുന്നു ഇത്.

കേരള ബ്ലാസ്റ്റേഴ്സ് 23 02 18 20 22 19 830

ഈ ലീഡ് പക്ഷെ 6 മിനുട്ട് മാത്രമെ നീണ്ടു നിന്നുള്ളൂ. ഒരു ഫ്രീകിക്കിൽ നിന്ന് കാൾ മക്ഹ്യൂവിലൂടെ എ ടി കെ സമനില കണ്ടെത്തി. ഒരു ഹെഡറിലൂടെ ആയിരുന്നു താരത്തിന്റെ ഗോൾ‌. ഈ രണ്ട് ഗോളുകൾക്ക് ശേഷം നല്ല അവസരങ്ങൾ വന്നില്ല.