മുൻ ഇന്ത്യൻ താരം സ്റ്റീവൻ ഡയസ് ഇനി ഒഡീഷയിൽ പരിശീലകൻ

- Advertisement -

ഐ എസ് എൽ ക്ലബായ ഒഡീഷ എഫ് സി പുതിയ സഹപരിശീലകനെ ടീമിൽ എത്തിച്ചു. മുൻ ഇന്ത്യൻ താരമായ സ്റ്റീവൻ ഡയസ് ആണ് ഒഡീഷയിൽ സഹപരിശീലകനായി ചുമതലയേറ്റത്. അവസാന സീസണിൽ ജംഷദ്പൂർ എഫ് സിയിൽ സഹിപരിശീലകന്റെ വേഷത്തിൽ സ്റ്റീവൻ ഡയസ് ഉണ്ടായിരുന്നു. ഇന്ത്യയിലെ പ്രമുഖ ക്ലബുകൾക്ക് ഒക്കെ കളിച്ചിട്ടുള്ള താരമാണ് സ്റ്റീവൻ ഡയസ്. എയർ ഇന്ത്യ, മഹീന്ദ്ര യുണൈറ്റഡ്, ചർച്ചിൽ ബ്രദേഴ്സ്, മുംബൈ എഫ് സി, ഡെൽഹി ഡൈനാമോസ് എന്നീ ക്ലബുകൾക്ക് ഒക്കെ വേണ്ടി ഡയസ് കളിച്ചിട്ടുണ്ട്.

ഇന്ത്യൻ ദേശീയ ടീമിനു വേണ്ടി 50ൽ അധികം മത്സരങ്ങളും ഡയസ് കളിച്ചിട്ടുണ്ട്. ഫ്രീകിക്കുകൾ എടുക്കുന്നതിലുള്ള ഡയസിന്റെ മികവ് പ്രശസ്തമായിരുന്നു. ഒരു വർഷത്തെ കരാറിലാണ് ഡയസ് ഇപ്പോൾ ഒഡീഷയിൽ എത്തുന്നത്. സ്റ്റുവാർട്റ്റ് ബാക്സ്റ്ററിനൊപ്പം പ്രവർത്തിക്കാൻ കഴിയും എന്നത് തനിക്ക് ഒരുപാട് സന്തോഷം നൽകുന്നു എന്ന് ഡയസ് പറഞ്ഞു.

Advertisement