“ലെവൻഡോസ്കി മെസ്സിയുടെ ലെവൽ എത്തില്ല”

- Advertisement -

ലെവൻഡോസ്കി മികച്ച താരമാണ് എങ്കിലും ലയണൽ മെസ്സിയുടെ ലെവലിലേക്ക് എത്തില്ല എന്ന് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ. മെസ്സി വളരെ മുകളിലാണ്. സെറ്റിയൻ ഓർമ്മിപ്പിച്ചു. ഇപ്പോൾ ലെവൻഡോസ്കി മികച്ച ഫുട്ബോൾ ആണ് കാഴ്ചവെക്കുന്നത്. അദ്ദേഹം നല്ല ഫോമിലുമാണ്. അദ്ദേഹം പറഞ്ഞു. ഇന്ന് ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ ബയേണിനെ നേരിടുന്നതിന് മുമ്പായാണ് സെറ്റിയൻ സംസാരിച്ചത്.

ലെവൻഡോസ്കി ഈ സീസണിൽ 13 ചാമ്പ്യൻസ് ലീഗ് ഗോൾ നേടി. അതിന് താരത്തിന്റെ ടീമിന്റെ വലിയ പിന്തുണയും ലഭിച്ചു. അതേ സമയം മെസ്സി എന്താണെന്ന് നാപോളിക്ക് എതിരെ എല്ലാവരും കണ്ടതാണ്. സെറ്റിയൻ പറഞ്ഞു. നാപോളിക്ക് എതിരെ മെസ്സി ഒറ്റയ്ക്ക് വ്യക്തിഗത മികവ് കൊണ്ട് നേടിയ ഗോൾ നാപോലി ഡിഫൻസിനെ ആകെ ഞെട്ടിച്ചിരുന്നു. മെസ്സിക്ക് ഒറ്റയ്ക്ക് ഗോളുകൾ സൃഷ്ടിക്കാൻ ആകും എങ്കിലും ബാഴ്സലോണ ടീമും മെസ്സിയുടെ ശക്തി കൂട്ടുന്നുണ്ട് എന്നും സെറ്റിയൻ പറഞ്ഞു.

Advertisement