ആശ്വാസമായി രണ്ടു വിക്കറ്റുകൾ, എങ്കിലും ന്യൂസിലൻഡ് ശക്തം

20211127 115013

ഇന്ത്യ ന്യൂസിലൻഡ് ടെസ്റ്റിന്റെ മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോൾ ന്യൂസിലൻഡ് ശക്തമായ നിലയിൽ തന്നെ. ഈ സെഷനിൽ രണ്ടു വിക്കറ്റുകൾ അവർക്ക് നഷ്ടപ്പെട്ടു എങ്കിലും അവർ ഇപ്പോഴും ശക്തമായ നിലയിൽ തന്നെയാണ് ഉള്ളത്. രണ്ടു വിക്കറ്റ് നഷ്ടത്തിൽ 197 എന്ന നിലയിലാണ് ന്യൂസിലൻഡ് ഉള്ളത്. 89 റൺസ് എടുത്ത ഓപ്പണർ വിൽ യങിനെ പുറത്താക്കി അശ്വിൻ ആണ് ഇന്ത്യക്ക് പ്രതീക്ഷ നൽകിയത്.

ആദ്യ സെഷന് അവസാനം ഉമേഷ് യാദവ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെയും പുറത്താക്കി. 18 റൺസാണ് വില്യംസണ് എടുത്തത്. 82 റൺസുമായി ഓപ്പണർ ലതാം ഇപ്പോഴും ശക്തമായി ഒരു വശത്ത് നിലയുറപ്പിച്ചു നിൽക്കുന്നുണ്ട്. ഇനി 148 റൺസ് കൂടെ മതി ന്യൂസിലൻഡിന് ലീഡ് നേടാൻ.

Previous articleഉയർന്ന വേതനം വേണ്ട, നിലനിർത്തുന്ന സി എസ് കെയുടെ ആദ്യ താരം ആവാൻ ധോണി ഇല്ല
Next articleലിയോൺ അഗസ്റ്റിൻ തിരികെയെത്താൻ വൈകും