ഐ എസ് എല്ലിന്റെ രണ്ടാം പകുതിക്കായി ഡാനിയൽ ചിമ ജംഷദ്പൂരിൽ എത്തി

ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) സീസണിന്റെ ശേഷിക്കുന്ന സീസണിലേക്ക് നൈജീരിയൻ ഫോർവേഡ് ഡാനിയൽ ചിമ ചുക്വുവിനെ ജംഷദ്പൂർ സൈൻ ചെയ്തു. തന്റെ പ്രൊഫഷണൽ ഫുട്ബോൾ കരിയറിൽ ആകെ 273 മത്സരങ്ങളിൽ നിന്ന് 93 ഗോളുകൾ നേടുകയും 44 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിട്ടുണ്ട് ചിമ. താരം സീസൺ ആദ്യ പകുതിയിൽ ഈസ്റ്റ് ബംഗാളിനായി കളിച്ചിരുന്നു. ജംഷഡ്പൂർ എഫ്‌സിയിൽ താരം 99-ാം സ്‌ക്വാഡ് നമ്പർ ഇടും.

ഈ സീസണിൽ ഈസ്റ്റ് ബംഗാളിനായി 10 മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകൾ നേടിയിരുന്നു.

മൂന്ന് തവണ നോർവീജിയൻ ഒന്നാം ഡിവിഷൻ ലീഗ് ജേതാവ് ആയ താരമാണ് ചിമ. ചിമ നോർവീജിയയിലെ വലിയ ക്ലബായ മോൾഡെയ്ക്ക് ഒപ്പമായിരുഞ്ഞ് നാല് ലീഗ് കിരീടങ്ങൾ നേടിയത്. ചൈനയിലും പോളണ്ടിലും ഒക്കെ താരം മുമ്പ് കളിച്ചിട്ടുണ്ട്. വാൽസ്കിസിന് പകരമായാണ് ചിമ ജംഷദ്പൂരിൽ എത്തുന്നത്.