കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ സൈനിംഗ് ആയ ജാപ്പനീസ് ഫോർവേഡ് ഡെയ്സുകെ സകായി കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചേർന്നു. ബ്ലാസ്റ്റേഴ്സ് ടീം ഇപ്പോൾ യു എ ഇയിൽ ആണുള്ളത്. ഡെയ്സുകെ യു എ ഇയിൽ എത്തി ബ്ലാസ്റ്റേഴ്സിന്റെ ക്യാമ്പിനൊപ്പം ചേർന്നു. താരത്തിന്റെ ചിത്രങ്ങൾ ക്ലബ് ഇന്ന് പങ്കുവെച്ചു. മറ്റന്നാൾ നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ പ്രീസീസൺ മത്സരത്തിൽ ഡെയ്സുകെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
താരം ഒരു വർഷത്തെ കരാറിൽ ആണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ജപ്പാൻ, തായ്‌ലൻഡ്, ബെൽജിയം എന്നിവിടങ്ങളിലെ വിവിധ രാജ്യങ്ങളിലും ലീഗുകളിലും കളിച്ചിട്ടുള്ള സകായ് അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ്.
ഇതുവരെ കരിയറിൽ 150 മത്സരങ്ങളിൽ നിന്ന് 24 ഗോളുകളും 10 അസിസ്റ്റുകളും നേടിയിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കകാലത്ത് ജപ്പാനിൽ ചെലവഴിച്ച 26 കാരനായ ഫോർവേഡ് U17, U20 ഫിഫ ലോകകപ്പുകളിൽ ജപ്പാനെ പ്രതിനിധീകരിച്ചിട്ടുണ്ട്.