ബെംഗളൂരു എഫ് സിയുടെ ക്ലൈറ്റൻ സിൽവ ഇനി ക്ലബിനൊപ്പം ഇല്ല

Newsroom

20220606 210154
Download the Fanport app now!
Appstore Badge
Google Play Badge 1

ബെംഗളൂരു എഫ് സിയുടെ വിദേശ താരം ക്ലൈറ്റൻ സിൽവ ക്ലബ് വിട്ടതായി ബെംഗളൂരു എഫ് സി അറിയിച്ചു. കഴിഞ്ഞ ആഴ്ചയോടെ ക്ലൈറ്റന്റെ ബെംഗളൂരു എഫ് സിയിലെ കരാർ അവസാനിച്ചിരുന്നു. അവസാന രണ്ട് സീസണുകളിലായി താരം ബെംഗളൂരു എഫ് സിക്ക് ഒപ്പം ഉണ്ടായിരുന്നു. ബെംഗളൂരുവിന്റെ പ്രകടനം മോശമായിരുന്നു എങ്കിലും ക്ലൈറ്റൻ ബെംഗളൂരു ജേഴ്സിയിൽ മികച്ചു നിന്നിരുന്നു.
20220606 205939
ഐ എസ് എല്ലിൽ 37 മത്സരങ്ങൾ കളിച്ച താരം 16 ഗോളുകൾ അടിക്കുകയും 7 ഗോളുകൾ ഒരുക്കുകയും ചെയ്തിരുന്നു‌. ബ്രസീലിയൻ സ്വദേശിയായ ക്ലൈടൻ സിൽവ ഇന്ത്യയിൽ തന്നെ തുടരുമോ എന്നാണ് ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്നത്.

അറ്റാക്കിൽ എവിടെയും കളിക്കാൻ കഴിവുള്ള താരമാണ് സിൽവ. 35കാരനായ താരം തായ് ലീഗിലെ എക്കാലത്തെയും മികച്ച ഗോൾ സ്കോറർ ആണ്. തായ്ലന്റിലെ മുവാങ്തോങ് യുണൈറ്റഡിലും സുഫൻബുരിയിലും ആയിരുന്നു കരിയറിന്റെ പ്രധാന ഭാഗം സിൽവ ചിലവഴിച്ചത്. ഇതു കൂടാതെ ചൈന, മെക്സിക്കോ എന്നീ രാജ്യങ്ങളിലും സിൽവ കളിച്ചിട്ടുണ്ട്. തായ്ലാന്റിൽ 100ൽ അധികം ഗോളുകൾ അടിക്കുന്ന ആദ്യ വിദേശ താരമായി സിൽവ മുമ്പ് മാറിയിരുന്നു. .