പെട്രോവ് ബൾഗേറിയയുടെ പരിശീലക സ്ഥാനത്ത് നിന്ന് രാജിവെച്ചു

Newsroom

Img 20220606 173106

നേഷൻസ് ലീഗിൽ തന്റെ ടീം ജോർജിയയോട് 5-2ന് തോറ്റതിന് പിന്നാലെ യാസെൻ പെട്രോവ് ബൾഗേറിയയുടെ ദേശീയ ഫുട്‌ബോൾ പരിശീലക സ്ഥാനം രാജിവച്ചു. 53 കാരനായ പെട്രോവ് 2021 ജനുവരി മുതൽ ദേശീയ ടീമിനൊപ്പം ഉണ്ടായിരുന്നു. ദേശീയ ഫുട്‌ബോൾ യൂണിയൻ സ്‌പോർട്‌സ് മേധാവി ജോർജി ഇവാനോവ് ടീമിന്റെ താൽക്കാലിക ചുമതലയേൽക്കുമെന്ന് ബൾഗേറിയ അറിയിച്ചു.

ജൂൺ 9 ന് ജിബ്രാൾട്ടറിനെതിരെയും ജൂൺ 12 ന് ജോർജിയയ്‌ക്കെതിരെയും ഉള്ള മത്സരങ്ങളിൽ ഇവാനോവ് ആകും പർശീലകൻ. രണ്ട് നേഷൻസ് ലീഗ് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ബൾഗേറിയയ്ക്ക് ഒരു പോയിന്റ് മാത്രമേയുള്ളൂ.