സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സ് വിട്ട് എങ്ങും പോകില്ല

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പല വിദേശ താരങ്ങളെയും കേരള ബ്ലാസ്റ്റേഴ്സിന് ഈ സീസണിൽ നഷ്ടമായി എങ്കിലും ഒരു താരത്തെ എന്തായാലും നഷ്ടമാകില്ല. മധ്യനിര താരമായ സിഡോഞ്ച ആണ് കരാർ പ്രശ്നങ്ങൾ അവഗണിച്ചും കേരള ബ്ലാസ്റ്റേഴ്സിൽ തുടരാൻ തീരുമാനിച്ചത്. നേരത്തെ ക്യാപ്റ്റൻ ഒഗ്ബെചെയും പുതിയ സൈനിംഗ് ആയിരുന്ന തിരിയും ഒക്കെ കേരള ബ്ലാസ്റ്റേഴ്സ് ശമ്പളം കുറക്കാൻ ആവശ്യപ്പെട്ടതിനാൽ ക്ലബ് വിടാൻ തീരുമാനിച്ചിരുന്നു.

ഈ സീസണിൽ അത്ര മികച്ച പ്രകടനം നടത്താൻ ആയില്ല എങ്കിലും സിഡോഞ്ചയിൽ വലിയ പ്രതീക്ഷ തന്നെ അർപ്പിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ്. ഒരു വർഷം കൂടെ സിഡോഞ്ച ക്ലബിൽ തുടരും. ജംഷദ്പൂരിൽ നിന്ന് ആയിരുന്നു കഴിഞ്ഞ സീസൺ അവസാനം സിഡോഞ്ച കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയത്. ഈ കഴിഞ്ഞ സീസണിൽ 13 മത്സരങ്ങൾ കളിച്ച സിഡോഞ്ച മൂന്ന് അസിസ്റ്റും ഒരു ഗോളും ബ്ലാസ്റ്റേഴ്സിനു വേണ്ടി നേടിയിരുന്നു. അത്ലറ്റിക്കോ മാഡ്രിഡിലൂടെ വളർന്നു വന്ന താരമാണ് സെർജിയോ സിഡോഞ്ച. അത്ലറ്റിക്കോ മാഡ്രിഡിന്റെ ബി, സി ടീമുകൾക്കായും സിഡോഞ്ച മുമ്പ് കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബുകളായ സരഗോസ, ആൽബസെറ്റെ എന്നീ ടീമുകളുടെ ജേഴ്സിയും അണിഞ്ഞിട്ടുണ്ട്.