ചെൽസി യുവതാരത്തെ റാഞ്ചാൻ യുവന്റസ്

- Advertisement -

ചെൽസിയുടെ യുവതാരമായ സാമുവൽ ഇലിംഗ് ജൂനിയറിനെ യുവന്റസ് സ്വന്തമാക്കിയേക്കും. ഇതിനാൽ ചെൽസിയുമായി അന്തിമ ഘട്ട ചർച്ചയിലാണ് യുവന്റസ് ഉള്ളത്. 16കാരനായ താരം ചെൽസി അക്കാദമിയിലെ മികച്ച ടാലന്റുകളിൽ ഒന്നാണ്. സമീപ ഭാവിയിൽ തന്നെ ചെൽസിയുടെ സീനിയർ ടീമിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ ചെൽസി വിടാൻ ആണ് ഇലിംഗ് ആഗ്രഹിക്കുന്നത്.

നേരത്തെ തന്നെ താരം ബയേൺ, അയാക്സ് എന്നീ ക്ലബുകളുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ താരവും യുവന്റസുമായാണ് കരാർ ധാരണയിൽ എത്തിയ. ചെൽസി കൂടെ ഈ നീക്കം അംഗീകരിച്ചാൽ വളരെ ചെറിയ തുകയ്ക്ക് ഇല്ലിംഗിനെ യുവന്റസിന് ടീമിൽ എത്തിക്കാം. ഇംഗ്ലണ്ടിന്റെ അണ്ടർ 17 ടീമിലെ അംഗമാണ് ഇല്ലിങ് ഇപ്പോൾ

Advertisement