സ്‌പാനിഷ് ഫോർവേഡ് കാർലോസ് മാർട്ടിനസിനെ എഫ് സി ഗോവ സ്വന്തമാക്കുന്നു

Newsroom

Picsart 23 06 17 02 21 57 890
Download the Fanport app now!
Appstore Badge
Google Play Badge 1

എഫ്‌സി ഗോവ പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി സ്‌പാനിഷ് ഫോർവേഡ് കാർലോസ് മാർട്ടിനസിനെ സ്വന്തമാക്കുന്നു. 36കാരനായ താരം ഒരു വർഷത്തെ കരാറിൽ ആകും ഇന്ത്യയിലേക്ക് എത്തുന്നത് എന്ന് IFTWC റിപ്പോർട്ട് ചെയ്യുന്നു. ലാ ലിഗ2ൽ എഫ്‌സി അൻഡോറയ്‌ക്കൊപ്പം ആയിരുന്നു താരം അവസാന സീസണുകളിൽ കളിച്ചിരുന്നത്. ഈ കഴിഞ്ഞ സീസണിൽ 35മത്സരങ്ങളിൽ നിന്ന് 9 ഗോളുകൾ നേടാൻ മാർട്ടിനെസിന് ആയിരുന്നു.

ഗോവ 23 06 17 02 22 12 466

മുമ്പ് ജപ്പാൻ ക്ലബായ ടോക്കിയോ വെർഡിയ്ക്കു വേണ്ടിയും മാർട്ടിനസ് കളിച്ചിട്ടുണ്ട്. സ്പാനിഷ് ക്ലബായ വിയ്യറയലിന്റെ ബി ടീമിനായും, ഹെർക്കുലീസ് എഫ്‌സിക്കായും താരം മുമ്പ് കളിച്ചിട്ടുണ്ട്. 2019/20 സീസണിന്റെ മധ്യത്തിൽ ആയിരുന്നു അദ്ദേഹം എഫ്‌സി അൻഡോറയയിൽ എത്തിയത്. ആകെ 357 പ്രൊഫഷണൽ കരിയർ മത്സരങ്ങളിൽ നിന്ന് 123 ഗോളുകളൾ അദ്ദേഹം നേടിയിട്ടുണ്ട്. അതിൽ 95 ഗോളുകളും സ്‌പെയിനിലെ മൂന്നാം ഡിവിഷനിൽ ആയിരുന്നു.