ബ്രസീലിയൻ താരം അലക്സ് ലിമയെ ഈസ്റ്റ് ബംഗാൾ സ്വന്തമാക്കും

പുതിയ ഐ എസ് എൽ സീസണ് മുന്നോടിയായി ഈസ്റ്റ് ബംഗാൾ ഒരു വലിയ സൈനിങ് കൂടെ നടത്തുകയാണ്. ജംഷദ്പൂരിന്റെ ബ്രസീലിയൻ മധ്യനിര താരമായ അലക്സ് ലിമയെ ആണ് ഈസ്റ്റ് ബംഗാൾ സൈൻ ചെയ്തത്‌. ഒരു വർഷത്തെ കരാർ താരം ഈസ്റ്റ് ബംഗാളിൽ ഒപ്പുവെക്കും എന്ന് എക്സ്ട്രാ ടൈം ബംഗ്ലാ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടു സീസണിലെയും ജംഷദ്പൂർ മധ്യനിരയിലെ പ്രധാന താരമായിരുന്നു ലിമ. രണ്ട് സീസണിലായി 41 മത്സരങ്ങൾ താരം ജംഷദ്പൂരിനായി കളിച്ചിട്ടുണ്ട്.

അമേരിക്കയിലെ പ്രമുഖ ക്ലബുകളായ‌ ചികാഗോ ഫയർ, ഹൗസ്റ്റൺ ഡൈനമോ എന്നീ ക്ലബുകൾക്കായി കളിച്ചിട്ടുള്ള താരമാണ് ലിമ. മുമ്പ് ദക്ഷിണ കൊറിയയിലും സ്വിറ്റ്സർലാന്റിലും ഒക്കെ ലിമ കളിച്ചിട്ടുണ്ട്. ഐ എസ് എല്ലിൽ ഇതുവരെ നാല് അസിസ്റ്റും ഒരു ഗോളും ലിമ നേടി.

Story Highlight: Brazilian midfielder Alex Lima, who played for Jamshedpur FC for the last 2 seasons, has signed for East Bengal.