ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസണായി ശക്തമായ ടീമിനെ തന്നെ ഒരുക്കുകയാണ് ഈസ്റ്റ് ബംഗാൾ. സ്പാനിഷ് മിഡ്ഫീൽഡറായ ബോർഹ ഹെരേര ഗോവയിൽ എത്തും എന്ന് IFTWC റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഹൈദരബാദിന്റെ സ്ട്രൈക്കർ സിവിയേരോയെയും അടുത്തിടെ എഫ് സി ഗോവ സ്വന്തമാക്കിയിരുന്നു. 30കാരനായ ബോർഹ ഹെരേരെ കഴിഞ്ഞ സീസൺ തുടക്കത്തിൽ ആയിരുന്നു ഹൈദരബാദിൽ എത്തിയത്.
ഈ സീസണിൽ 22 മത്സരങ്ങൾ ഐ എസ് എല്ലിൽ കളിച്ച താരം നാലു ഗോളുകൾ നേടുകയും 5 അസിസ്റ്റുകൾ സംഭാവന ചെയ്യുകയും ചെയ്തിരുന്നു. ഒരു വെർസറ്റൈൽ മധ്യനിരതാരമായ ഹെരേര സ്പെയിനിലെ വിവിധ ലീഗുകളിൽ കളിച്ച എക്സ്പീരിയൻസുമായാണ് ഐഎസ്എല്ലിലേക്ക് എത്തിയത്. മുമ്പ് ഇസ്രായേൽ ടീമായ മക്കാബി നതാന്യയിലും ഹെരേര കളിച്ചിട്ടുണ്ട്.