ആദ്യ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സും എഫ് സി ഗോവയും ഇന്ന് ഇറങ്ങും

20201125 125912
Credit: Twitter
- Advertisement -

ഐ എസ് എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് വീണ്ടും ഇറങ്ങും. മൂന്ന് മത്സരങ്ങൾ കഴിഞ്ഞിട്ടും വിജയമില്ലാതെ നിൽക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത് വിജയമില്ലാത്ത മറ്റൊരു ടീമായ എഫ് സി ഗോവയെ ആണ്‌. കേരള ബ്ലാസ്റ്റേഴ്സിനും എഫ് സി ഗോവയ്ക്കും ലീഗിൽ മൂന്ന് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 2 പോയിന്റാണ് ഉള്ളത്. അതുകൊണ്ട് തന്നെ രണ്ടു ടീമുകളും വിജയം തന്നെ ആകും ലക്ഷ്യമിടുന്നത്.

കിബു വികൂനയുടെ കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് പ്രതീക്ഷ നൽകുന്നുണ്ട് എങ്കിലും അറ്റാക്കിംഗ് തേർഡിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രകടനം നിരാശയാർന്നതായിരുന്നു. സ്ട്രൈക്കർ ഗാരി ഹൂപ്പർ ഫോമിൽ എത്താത്തത് ടീമിനെ അലട്ടുന്നുണ്ട്. ഹൂപ്പറിനെ മാറ്റി ജോർദൻ മുറെയെ ആദ്യ ഇലവനിൽ ഇറക്കാൻ വികൂന തയ്യാറാകുമോ എന്നത് കണ്ടറിയണം. സിഡോഞ്ചയ്ക്ക് പരിക്കേറ്റതിനാൽ ഫകുണ്ടോ പെരേരയ്ക്ക് ആകും മധ്യനിരയിൽ സാധ്യത.

ഗോവൻ നിരയിൽ ഇഗർ അംഗുളോയുടെ മികച്ച ഫോം ആണ് പേടിക്കാൻ ഉള്ളത്. ഗോവൻ ഡിഫൻസ് ഇതുവരെ സ്ഥിരത കാഴ്ചവെച്ചിട്ടില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement