കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിൽ തിരിച്ചെത്തി, ചരിത്ര പോരാട്ടത്തിന് ഇനി മൂന്ന് ദിവസം

- Advertisement -

അഹമ്മദബാദിലെ ഒരാഴ്ചയ്ക്ക് മേലെയായുള്ള പരിശീലനത്തിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ടീം കേരളത്തിൽ തിരിച്ചെത്തി. ജൂലൈ 24ആം തീയതി ആരംഭിക്കുന്ന പ്രീസീസൺ ടൂർണമെന്റിനായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കേരളത്തിൽ എത്തിയിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ മൂന്ന് ടീമുകളാണ് പ്രീസീസൺ ടൂർണമെന്റിൽ പങ്കെടുക്കുന്നത്. ഇതിൽ ഓസ്ട്രേലിയൻ ക്ലബായ മെൽബൺ സിറ്റി രണ്ട് ദിവസം മുമ്പ് കൊച്ചിയിൽ എത്തിയിരുന്നു. മൂന്നാം ടീമായ സ്പാനിഷ് ക്ലബ് ജിറോണ രണ്ട് ദിവസത്തിനകം കേരളത്തിൽ എത്തും. ഇപ്പോൾ ഇംഗ്ലണ്ടിലാണ് ജിറോണ ഉള്ളത്.

ഇന്ന് കൊച്ചി ഇന്റർനാഷണൽ വിമാനത്താവളത്തിൽ ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് ടീമിന് വൻ സ്വീകരണമാണ് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ ചാന്റ്സ് പാടിയാണ് ബ്ലാസ്റ്റേഴ്സിനെ വരവേറ്റത്. ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ജിങ്കൻ ആരാധകർ ഒരുക്കിയ പിറന്നാൾ കേക്ക് മുറിച്ച് ആരാധകരുടെ ആഘോഷത്തിൽ പങ്കു ചേർന്നു‌. ഇനി രണ്ട് ദിവസം കൊച്ചിയിലാകും കേരളത്തിന്റെ പരിശീലനം.

24ന് കേരള ബ്ലാസ്റ്റേഴ്സ് മെൽബൺ സിറ്റിയെ നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement