ഫകുണ്ടോ തിരികെയെത്തി, ജോർദൻ മറെ ഇല്ല, ഗോവയ്ക്ക് എതിരെയുള്ള കേരള ബ്ലാസ്റ്റേഴ്സ് ലൈനപ്പ് അറിയാം

Img 20210115 125915
Credit: Twitter
- Advertisement -

ഐ എസ് എല്ലിലെ പതിമൂന്നാം മത്സരത്തിൽ എഫ് സി ഗോവയെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ആദ്യ ഇലവൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ തോൽപ്പിച്ച ടീമിൽ വലിയ മാറ്റങ്ങളുമായാണ് കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഇറങ്ങുന്നത്. പരിക്ക് കാരണം അവസാന മത്സരത്തിൽ ഇല്ലാതിരുന്ന ഫകുണ്ടോ തിരികെ ആദ്യ ഇലവനിൽ എത്തി.

എന്നാൽ കോസ്റ്റ ഇന്ന് ടീമിൽ ഇല്ല. പകരം കോനെയാണ് കളിക്കുന്നത്. സന്ദീപും ധനചന്ദ്രയും ടീമിൽ ഇടം നിലനിർത്തി. ജുവാൻഡെ, വിസെന്റെ എന്നിവരും ഇറങ്ങുനുണ്ട്. അറ്റക്കിൽ ഇന്ന് മറെ പരിക്ക് കാരണം ഇല്ല. ഹൂപ്പർ ആണ് അറ്റാക്കിനെ നയിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സ്;
ആൽബിനോ ഗോമസ്, സന്ദീപ്, കോനെ, ധനചന്ദ്രെ, ജുവാൻഡെ, വിസെന്റെ, ഫകുണ്ടൊ, ജീക്സൺ, സഹൽ, രാഹുൽ, ഹൂപ്പർ

Advertisement