ആഴ്സണൽ എഫ് എ കപ്പിൽ നിന്ന് പുറത്ത്, ചാമ്പ്യന്മാരെ പുറത്താക്കി സൗതാമ്പ്ടൺ

20210123 193840
- Advertisement -

എഫ് എ കപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ആഴ്സണൽ പുറത്ത്. ഇന്ന് നാലാം റൗണ്ടിൽ നടന്ന പോരാട്ടത്തിൽ സൗതാമ്പ്ടൺ ആണ് ആഴ്സണലിനെ വീഴ്ത്തിയത്. മറുപടിയില്ലാത്ത ഒരു ഗോളിനായിരുന്നു സൗതാമ്പ്ടന്റെ വിജയം. ഒരു സെൽഫ് ഗോളാണ് ആഴ്സണലിന് തിരിച്ചടിയായത്. ആദ്യ പകുതിയിൽ 24ആം മിനുട്ടിൽ ആയിരുന്നു ഗോൾ വന്നത്. ആഴ്സണൽ ഡിഫൻഡർ ഗബ്രിയേലിന്റെ അവസാന ടച്ചിൽ ആയിരുന്നു പന്ത് വലയിൽ എത്തിയത്.

ആഴ്സണലിന് മത്സരത്തിൽ അധികം അവസരം സൃഷ്ടിക്കാൻ ഇന്നായില്ല. കൗണ്ടറിൽ തുടർച്ചയായി അവസരങ്ങൾ സൃഷ്ടിക്കാൻ സൗതാപ്ടണവുകയും ചെയ്തു. ഒരു തവണ ലീഡ് ഇരട്ടിയക്കാനുള്ള ആഴ്സണൽ ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു‌. അഞ്ചാം റൗണ്ടിൽ വോൾവ്സിനെ ആകും സൗതപ്ടൺ നേരിടുക.

Advertisement