ബിപിൻ സിങ് 2025വരെ മുംബൈ സിറ്റി ജേഴ്സിയിൽ തുടരും

Img 20210420 113216
- Advertisement -

മുംബൈ സിറ്റിയുടെ കിരീട നേട്ടത്തിൽ വലിയ പങ്കു വഹിച്ച യുവതാരം ബിപിൻ സിംഗ് മുംബൈ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെച്ചു. 2025വരെ ബിപിൻ മുംബൈയിൽ തുടരുന്ന കരാർ ആണ് താരം ഒപ്പുവെച്ചത്‌. ഒരു കോടിക്ക് മേലെ വേതനം വരുന്ന കരാർ ആണ് ബിപിൻ ഒപ്പുവെച്ചത്. ഇന്നലെ മുംബൈ സിറ്റി ഔദ്യോഗികമായി കരാർ വാർത്ത പങ്കുവെച്ചു. ബിപിൻ സിങ്ങ് ഇത്തവണ മുംബൈ സിറ്റിക്കായി ഗംഭീര പ്രകടനം തന്നെ കാഴ്ചവെച്ചിരുന്നു.

ഐ എസ് എല്ലിൽ ഈ സീസണിൽ ഹാട്രിക്ക് നേടിയ ഏകതാരവും ബിപിൻ ആയിരുന്നു. എ ടി കെ മോഹൻ ബഗാന്റെ വലിയ ഓഫർ നിരസിച്ചാണ് മുംബൈ സിറ്റിയിൽ താരം കരാർ ഒപ്പുവെച്ചത്‌. രണ്ട് വർഷം മുമ്പാണ് ബിപിൻ സിംഗ് കൊൽക്കത്തയിൽ നിന്ന് മുംബൈ സിറ്റിയിലെത്തിയത്.

മുമ്പ് നോർത്ത് ഈസ്റ്റ് ക്ലബ് ആയ ഷില്ലോങ് ലജോങിന് വേണ്ടി ബൂട്ടണിഞ്ഞ താരമാണ് മണിപ്പൂർ സ്വദേശിയായ ബിപിൻ സിങ്. 26കാരനായ ബിപിൻ സിംഗ് ഈ സീസണ 6ഗോളുകളും 4 അസിസ്റ്റും സംഭാവന ചെയ്തിരുന്നു.

Advertisement