മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം ബിദ്യാസാഗർ ഇനി ഇന്റർ കാശിയിൽ

Newsroom

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ അറ്റാക്കിംഗ് താരം ബിദ്യാസാഗർ ഇനി ഇന്റർ കാശിയിൽ. ഐ ലീഗ് ക്ലബായ ഇന്റർ കാശി ഒരു വർഷത്തെ കരാറിലാണ് ബിദ്യയെ സ്വന്തമാക്കുന്നത്. അവസാന ആറ് മാസമായി പഞ്ചാബ് എഫ് സിയിൽ ആയിരുന്നു ബിദ്യസാഗർ കളിച്ചിരുന്നത്.

കേരള 24 06 26 00 56 08 589

കഴിഞ്ഞ ജനുവരിയിൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടാണ് ബുദ്യസാഗർ പഞ്ചാബ് എഫ് സിയിൽ എത്തിയത്. ബിദ്യ കഴിഞ്ഞ സീസൺ തുടക്കത്തിൽ ഡ്യൂറണ്ട് കപ്പിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഹാട്രിക്ക് നേടിയിരുന്നു. എന്നാൽ അതിനു ശേഷം കാര്യമായ അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൽ അദ്ദേഹത്തിന് ലഭിച്ചില്ല.

2022 ഓഗസ്റ്റിൽ ആയിരുന്നു ബിദ്യ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്. പക്ഷെ ലീഗിൽ കുറച്ച് മത്സരങ്ങൾ മാത്രം ബിദ്യസാഗർ ബ്ലാസ്റ്റേഴ്സിനായി കളിച്ചുരുന്നുള്ളൂ. ബംഗളൂരു എഫ്‌സിയിൽ നിന്നായിരുന്നു ബിദ്യാസാഗർ ബ്ലാസ്റ്റേഴ്സിൽ എത്തിയത്‌. ടിഡിം റോഡ്‌ അത്‌ലറ്റിക്‌ യൂണിയൻ എഫ്‌സിയിൽ കളിജീവിതം ആരംഭിച്ച ഈ 27കാരൻ സ്‌ട്രൈക്കർ 2016ൽ ഈസ്‌റ്റ്‌ ബംഗാൾ എഫ്‌സിക്കൊപ്പമാണ് പ്രെഫഷണൽ കരിയറിന് തുടക്കം കുറിച്ചത്.

2016-17 അണ്ടർ 18 ഐ ലീഗിൽ ഈസ്റ്റ് ബംഗാളിനെ ഫൈനലിൽ എത്തിച്ചതോടെയാണ്‌ താരം ആദ്യമായി ശ്രദ്ധേയനാകുന്നത്‌.