പ്രീസീസണിൽ ബെംഗളൂരു എഫ് സിയെ ചെന്നൈയിൻ വീഴ്ത്തി

ഐ എസ് എൽ സീസണ് മുന്നോടിയായി നടന്ന മത്സരത്തിൽ ബെംഗളൂരു എഫ് സിയെ നേരിട്ട ചെന്നൈയിന് ഇന്ന് വിജയം. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് ചെന്നൈയിൻ ഇന്ന് വിജയിച്ചത്. ഏരിയൽ, വ്ലാദിമർ കോമാൻ, സിഡ്നി എന്നിവരാണ് വിജയികളായ ചെന്നൈയിന് വേണ്ടി ഇന്ന് ഗോളുകൾ നേടിയത്. മലയാളി താരം ജോബി ജസ്റ്റിൻ ഇന്ന് ചെന്നൈയിനായി കളത്തിൽ ഇറങ്ങിയിരുന്നു. ഒരു അസിസ്റ്റും താരം നൽകി.