ഏവരെയും ഞെട്ടിച്ച് ലാംഗർ ഓസ്ട്രേലിയൻ പരിശീലക സ്ഥാനം രാജിവെച്ചു

20220205 094906

ഓസ്‌ട്രേലിയൻ പുരുഷ ക്രിക്കറ്റ് കോച്ച് ജസ്റ്റിൻ ലാംഗർ തന്റെ രാജി പ്രഖ്യാപിച്ചു. തീർത്തും അപ്രതീക്ഷിതമായാണ് ഈ പ്രഖ്യാപനം വരുന്നത്. ആഷസ് പരമ്പരയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച് ആഴ്ചകൾ മാത്രം ആകുമ്പോഴാണ് പ്രഖ്യാപനം. അടുത്ത കാലത്താണ് ലാംഗറിന്റെ കീഴിൽ ടി20 ലോകകപ്പ് കിരീടവും ഓസ്ട്രേലിയ നേടിയത്.

ബോർഡ് അംഗങ്ങൾ ലാംഗറിന്റെ ഭാവിയെക്കുറിച്ച് നീണ്ട ചർച്ചകൾ നടത്തിയെങ്കിലും മുൻ ടെസ്റ്റ് ബാറ്റ്‌സ്മാനുമായി ഒരു പുതിയ കരാറിൽ എത്തുന്നതിൽ പരാജയപ്പെടുകായിരുന്നു. ദീർഘകാല കരാർ നൽകാൻ ബോർഡ് തയ്യാറാവാത്തത് കൊണ്ടാണ് ലാംഗർ സ്ഥാനം ഒഴിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ. 2018ൽ ആയിരുന്നു ലാംഗർ ഓസ്ട്രേലിയൻ പരിശീലക സ്ഥാനത്തേക്ക് എത്തിയത്. ആൻഡ്ര്യു മക്ഡൊണാൾഡ് ഓസ്ട്രേലിയയുടെ താൽക്കാലിക പരിശീലകനായി നിയമിക്കപ്പെട്ടു.