കൊൽകത്തയ്ക്ക് എതിരെ ബെർബ ആദ്യ ഇലവനിൽ, പുൾഗ ബെഞ്ചിൽ

- Advertisement -

കൊൽക്കത്തയ്ക്ക് എതിരായ മത്സരത്തിന്റെ ആദ്യ ഇലവനിൽ പരിക്ക് ഭേദമായി എത്തിയ ബെർബറ്റോവ് ഇടം പിടിച്ചു. ബെർബയ്ക്ക് ഒപ്പം ഐസ്ലന്റ് താരം ഗുഡ്യോണും മുന്നേറ്റ നിരയിൽ ഉണ്ട്. ഗുഡ്യോൺ ബ്ലാസ്റ്റേഴ്സിനായി ഒരു മത്സരം സ്റ്റാർട്ട് ചെയ്യുന്നത് ഇതാദ്യമായാണ്. ജനുവരി വിൻഡോയിൽ ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തിയ വിക്ടർ പുൾഗ ബെഞ്ചിൽ ഇടം പിടിച്ചു.

റിനോ ആന്റോയും അറാട്ട ഇസുമിയും പരിക്ക് ഭേദമായി ബെഞ്ചിൽ തിരിച്ചെത്തിയിട്ടുണ്ട്. മലയാളി താരം പ്രശാന്ത് മോഹൻ ഇന്നും സ്റ്റാർട്ട് ചെയ്യുന്നു.

ടീം; സുഭാഷിഷ് റോയ്, പ്രശാന്ത്, ബ്രൗൺ, പെസിച്, ലാൽറുവത്താര, ജാക്കിചന്ദ്, , പെകൂസൺ, മിലൻ സിംഗ്, വിനീത്, ഗുഡ്യോൺ, ബെർബറ്റോവ്

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement