ജപ്പാനോട് തോല്‍വി പിണഞ്ഞിട്ടും ഇന്ത്യ ക്വാര്‍ട്ടറില്‍

ബാഡ്മിന്റണ്‍ ഏഷ്യ ടീം ചാമ്പ്യന്‍ഷിപ്പില്‍ വനിത വിഭാഗത്തില്‍ ഇന്ത്യന്‍ ടീമിനു തോല്‍വി. ജപ്പാനോട് 4-1 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകള്‍ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ സിംഗിള്‍സില്‍ നേരിട്ടുള്ള ഗെയിമുകളില്‍ പിവി സിന്ധു 21-19, 21-15 എന്ന സ്കോറിനു അകാനെ യമാഗൂച്ചിയെ പരാജയപ്പെടുത്തി മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്.

എന്നാല്‍ തുടര്‍ന്നുള്ള മത്സരങ്ങളില്‍ എല്ലാം ഇന്ത്യന്‍ ടീം പരാജയപ്പെടുകയായിരുന്നു. തോല്‍വിയേറ്റു വാങ്ങിയെങ്കിലും ഇന്ത്യ ക്വാര്‍ട്ടറില്‍ പ്രവേശിച്ചിട്ടുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleU13 ഐലീഗ്; റെഡ്സ്റ്റാർ തൃശ്ശൂരിന് മിന്നും ജയം
Next articleകൊൽകത്തയ്ക്ക് എതിരെ ബെർബ ആദ്യ ഇലവനിൽ, പുൾഗ ബെഞ്ചിൽ