ആഷിഖ് കുരുണിയൻ ബെംഗളൂരു എഫ് സിയിൽ!! നാലു വർഷത്തെ കരാർ!

മലയാളി താരമായ ആഷിക് കുരുണിയന്റെ ബെംഗളൂരു എഫ് സിയിലേക്കുള്ള വരവ് ഔദ്യോഗികമായി. താരം ബെംഗളൂരു എഫ് സിയുമായി നാലു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. പൂനെ സിറ്റിയുടെ താരമായിരുന്ന ആഷിഖിനെ വലിയ ട്രാൻസ്ഫർ തുക നൽകിയാണ് ബെംഗളൂരു എഫ് സി സ്വന്തമാക്കിയത്. 70 ലക്ഷത്തോളം ആണ് ട്രാൻസ്ഫർ തുക എന്നാണ് റിപ്പോർട്ടുകൾ.

ഒരു ഇന്ത്യൻ താരത്തിനായി മുടക്കുന്ന രണ്ടാമത്തെ വലിയ ട്രാൻസ്ഫർ തുകയായിരിക്കും ഇത്. നേരത്തെ സൂസൈരാജിനെ എ ടി കെ സ്വന്തമാക്കിയപ്പോൾ മാത്രമാണ് ഒരു താരത്തിന് വേണ്ടി ഇതിനേക്കാൾ അധികം ട്രാൻസ്ഫർ തുക ഇന്ത്യൻ ഫുട്ബോളിൽ ചിലവഴിച്ചിട്ടുള്ളത്. പൂനെ എഫ് സിയുടെ അക്കാദമിയിലൂടെ വളർന്ന താരമാണ് ആഷിഖ്. പിന്നീട് ആ അക്കാദമി പൂനെ സിറ്റി അക്കാദമി ആയി മാറിയതോടെ ഐ എസ് എൽ ക്ലബിന്റെ ഭാഗമാവുകയായിരുന്നു ആഷിക്. അതുമുതൽ പൂനെ സിറ്റിക്ക് ഒപ്പം തന്നെ ആയിരുന്നു ആഷിഖ്. അവസാന കുറച്ച് സീസണുകളിലായി പൂനെ സിറ്റിയുടെ ഏറ്റവും നല്ല ഇന്ത്യൻ താരമായിരുന്നു ആഷിഖ്. അവസാന രണ്ടു സീസണുകളിലായി 26 ഐ എസ് എൽ മത്സരങ്ങൾ കളിച്ച ആഷിഖ് 3 ഗോളുകൾ ടീമിനായി നേടിയിരുന്നു.

ആഷിഖിന്റെ വരവ് ബെംഗളൂരു എഫ് സിയുടെ വിങ്ങ് അതിശക്തമാക്കും. ഒരു വിങ്ങിൽ ഇപ്പോൾ തന്നെ ഉദാന്തയുണ്ട് ആഷിഖ് കൂടെ എത്തുമ്പോൾ ഏതു ഡിഫൻസിനും പ്രശ്നമാകുന്ന വേഗത ബെംഗളൂരു എഫ് സി അറ്റാക്കിനുണ്ടാകും.

Previous articleആദ്യം ബെറ്റിസിനെ കളിയാക്കി ട്വീറ്റ്, പിന്നീട് മാപ്പ് പറഞ്ഞ് ബാഴ്സലോണ
Next articleന്യൂ കാസ്റ്റിലിൽ കളിക്കാൻ ബെൻ സ്റ്റോക്‌സിനെ വേണമെന്ന് പരിശീലകൻ