ആദ്യം ബെറ്റിസിനെ കളിയാക്കി ട്വീറ്റ്, പിന്നീട് മാപ്പ് പറഞ്ഞ് ബാഴ്സലോണ

ട്വീറ്റ് ഇട്ട പുലിവാല് പിടിച്ച് ബാഴ്സലോണ. റയൽ ബെറ്റിസിനെതിരായ മത്സരശേഷം ബാഴ്സലോണ ഇട്ട റ്റ്വീറ്റാണ് അവർക്ക് വിനയായത്. 5-2 ന്റെ തോൽവിയാണ് ബെറ്റിസ് ഏറ്റുവാങ്ങിയത്. വിദാൽ,ജോർദി ആൽബ,ചാൾസ് പെരെസ് എന്നിവർക്ക് പുറമേ അരങ്ങേറ്റത്തിൽ ഗ്രീസ്മാൻ ഗോളടിക്കുകയും കൂടെ ചെയ്തപ്പോൾ ബെറ്റിസിന്റെ പതനം പൂർത്തിയായി.

മത്സരശേഷം പുതിയ സൈനിംഗായ ജൂനിയർ ഫിർപോ അഞ്ച് വിരലും ഉയർത്തി കൈപ്പത്തി കാണിക്കുന്ന ചിത്രം ബാഴ്സ ട്വിറ്ററിൽ പങ്കുവെച്ചു. ഇതേ തുടർന്ന് ബെറ്റിസ് ആരാധകരിൽ നിന്നും ഫുട്ബോൾ ലോകത്ത് നിന്നും രൂക്ഷമായ വിമർശനമാണ് ഉയർന്നത്. 5 ഗോളുകൾ വഴങ്ങിയെന്ന പേരിൽ ബാഴ്സ ബെറ്റിസിനെ കളിയാക്കിയത് തെറ്റെന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ. 5 ഗോൾ വരെ മുൻപ് വഴങ്ങിയിട്ടുള്ള ബാഴ്സക്ക് കളിയാക്കാൻ എന്ത് അവകാശമെന്നും ബെറ്റിസ് ആരാധകർ ചോദിച്ചു. ട്വീറ്റ് പിൻവലിച്ചില്ലെങ്കിലും ബെറ്റിസ് ആരാധകരോട് മാപ്പ് പറഞ്ഞ് ബാഴ്സ രംഗത്ത് വന്നു.

Previous articleബാറ്റ്സ്മാന്മാര്‍ കൈവിട്ടത് വന്‍ തോല്‍വിയ്ക്ക് കാരണമായി
Next articleആഷിഖ് കുരുണിയൻ ബെംഗളൂരു എഫ് സിയിൽ!! നാലു വർഷത്തെ കരാർ!