ഐ എം വിജയന്റെ മകനായ ആരോമൽ വിജയൻ ഇനി ഈസ്റ്റ് ബംഗാളിനൊപ്പം

Newsroom

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ എം വിജയന്റെ മകനായ ആരോമൽ വിജയൻ ഇനി ഈസ്റ്റ് ബംഗാൾ എഫ് സിക്ക് ഒപ്പം പ്രവർത്തിക്കും. പെർഫോർമൻസ് അനലിസ്റ്റ് ആയാണ് ആരോമൽ ഈസ്റ്റ് ബംഗാളിനൊപ്പം ഒപ്പം ചേർന്നിരിക്കുന്നത്. താരങ്ങളുടെ പ്രകടനങ്ങളും മറ്റും സൂക്ഷമമായി വിലയിരുത്തി അവരെയും പരിശീലക സംഘത്തെയും സഹായിക്കുക ആകും ആരോമലിന്റെ ജോലി.

Picsart 23 07 25 16 51 50 686

ആരോമൽ ഇതുവരെ ഗോകുലം കേരളക്ക് ഒപ്പം ആയിരുന്നു പ്രവർത്തിച്ചിരുന്നത്. അവസാന രണ്ട് സീസണോളമായി ഗോകുലം കേരളയുടെ വീഡിയോ അനലിസ്റ്റായാണ് ആരോമൽ പ്രവർത്തിച്ചത്. ഗോകുലം കേരളയുടെ പരിശീലകരെ വലിയ രീതിയിൽ സഹായിക്കാൻ ആരോമലിന് ആയിരുന്നു. ഈസ്റ്റ് ബംഗാൾ ആരോമലിന്റെ ആദ്യ ഐ എസ് എൽ ക്ലബ് ആകും.