ഇന്ത്യൻ യുവ സെന്റർ ബാക്ക് അൻവർ അലിയെ ഒരു റെക്കോർഡ് ട്രാൻസ്ഫറിൽ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കും. ഇപ്പോൾ ഡെൽഹി എഫ് സിയിൽ നിന്ന് ലോണടിസ്ഥാനത്തിൽ എഫ് സി ഗോവയ്ക്ക് ആയി കളിക്കുന്ന അൻവർ അലിയെ ഈ സീസൺ അവസാനം ആകും എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കുക. ഒരു ഇന്ത്യൻ ഫുട്ബോൾ ഇതുവരെ സൈൻ ചെയ്തതിൽ ഏറ്റവും വലിയ കരാർ അൻവർ ഒപ്പുവെക്കുക.
പ്രതിവർഷം 2 കോടിക്ക് മേലെ വേതനം വരുന്ന നാലു വർഷ കരാറിൽ ആകും അൻവർ അലി ഒപ്പുവെക്കുക. ട്രാൻസ്ഫർ തുക എല്ലാം കൂടെ 10 കോടിക്ക് മുകളിൽ മോഹൻ ബഗാൻ നൽകേണ്ടി വരും. കഴിഞ്ഞ സീസണിന് ഇടയിൽ ആയിരുന്നു അൻവർ അലി ലോൺ അടിസ്ഥാനത്തിൽ എഫ് സി ഗോവയിൽ എത്തിയത്. അന്ന് മുതൽ ഗോവയുടെ പ്രധാന സെന്റർ ബാക്ക് ആണ് അൻവർ.
ഹൃദയ സംബന്ധമായ പ്രശ്നങ്ങൾ കാരണം രണ്ട് സീസൺ മുമ്പ് അൻവർ അലി താൽക്കാലികമായി ഫുട്ബോൾ വിട്ടിരുന്നു. അവിടെ നിന്ന് സ്വയം പൊരുതി ആണ് അൻവർ രാജ്യത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി വളർന്നത്.
മിനേർവ പഞ്ചാബ് അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് അൻവർ. രണ്ട് ഐലീഗ് സീസണിൽ ഇന്ത്യൻ ആരോസിനായി അൻവർ അലി ബൂട്ടു കെട്ടിയിരുന്നു.