ഇന്ത്യക്ക് തിരിച്ചടി, ഹാർദിക് സിംഗ് വെയിൽസിന് എതിരായ ലോകകപ്പ് മത്സരത്തിൽ ഉണ്ടാകില്ല

Picsart 23 01 17 11 27 34 277

ഇന്ത്യയുടെ അറ്റാക്കിംഗ് മിഡ്ഫീൽഡർ ഹാർദിക് സിംഗ് വെയ്ൽസിനെതിരായ ടീമിന്റെ അവസാന ഹോക്കി ലോകകപ്പ് ഗ്രൂപ്പ് മത്സരത്തിൽ ഉണ്ടാകില്ല. ഹാംസ്ട്രിംഗ് പരിക്ക് ആണ് ഹാർദ്ദികിന് തിരിച്ചടി ആയത്. ടീമിനായി ആദ്യ രണ്ട് മത്സരങ്ങളിലും തകർപ്പൻ പ്രകടനമായിരുന്നു 24-കാരൻ കാഴ്ചവെച്ചത്. സ്‌പെയിനിനെതിരായ ഇന്ത്യയുടെ 2-0 വിജയത്തിൽ താരം ഒരു ഗോൾ നേടിയിരുന്നു., ഇംഗ്ലണ്ടിനെതിരായ 0-0 സമനിലയിൽ നിരവധി അവസരങ്ങളും ഹാർദ്ദിക് സൃഷ്ടിച്ചിരുന്നു.

Picsart 23 01 17 11 27 18 926

ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെ തന്നെ ആയിരുന്നു ഹാർദിക്കിന് പരിക്കേറ്റത്. വ്യാഴാഴ്ച ഭുവനേശ്വറിൽ വെച്ചാണ് ഇന്ത്യയും വെയിൽസുമായുള്ള പോരാട്ടം. .