ഗോൾഡൻ ബൂട്ട് അംഗുളോയ്ക്ക്, റോയ് കൃഷ്ണ സീസണിലെ താരം

20210313 221054

ഐ എസ് എൽ സീസൺ അവസാനിച്ചതോടെ സീസണിലെ പ്രധാന പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗോൾഡൻ ബൂട്ട് പുരസ്കാരം എഫ് സി ഗോവയുടെ സ്ട്രൈക്കർ ഇഗൊർ അംഗുളോ ആണ് സ്വന്തമാക്കിയത്. 14 ഗോളുകളാണ് അംഗുളോ ഈ സീസണിൽ അടിച്ചു കൂട്ടിയത്. എ ടി കെയുടെ റോയ് കൃഷ്ണയ്ക്കും കേരള 14 ഗോൾ ഉണ്ടായിരുന്നു. എങ്കിലും കുറവ് മത്സരങ്ങൾ കളിച്ചത് കണക്കിലെടുത്താണ് അംഗുളോയ്ക്ക് ഗോൾഡൻ ബൂട്ട് നൽകിയത്.

എ ടി കെ മോഹൻ ബഗാൻ താരം റോയ് കൃഷ്ണ സീസണിലെ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത്. കിരീടം നേടാൻ ആയില്ല എങ്കിലും റോയ് കൃഷ്ണ തന്നെ ആയിരുന്നു ഈ സീസണിലെ മികച്ച താരം. മോഹൻ ബഗാനു വേണ്ടി ഈ സീസണിൽ 14 ഗോളുകളും 8 അസിസ്റ്റുമാണ് റോയ് കൃഷ്ണ സംഭാവന ചെയ്തത്. മോഹൻ ബഗാൻ ഗോൾ കീപ്പർ അരിന്ദം ഗോൾഡൻ ഗ്ലോവ് സ്വന്തമാക്കി. നോർത്ത് ഈസ്റ്റിന്റെ യുവ താരം അമ്പുയിയ എമേർജിംഗ് പ്ലയർ ഓഫ് ദി ഇയറായും തിരഞ്ഞെടുക്കപ്പെട്ടു.

Previous articleബാസ്കോ കേരള പോലീസ് പോരാട്ടം സമനിലയിൽ
Next articleഷോണ്‍ വില്യംസിന് ശതകം, എട്ട് റണ്‍സിന്റെ നേരിയ ലീഡ് നേടി സിംബാബ്‍വേ