ഷോണ്‍ വില്യംസിന് ശതകം, എട്ട് റണ്‍സിന്റെ നേരിയ ലീഡ് നേടി സിംബാബ്‍വേ

Seanwilliamsdonaldtiripano

അബു ദാബിയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിവസം അവസാനിക്കുമ്പോള്‍ സിംബാബ്‍വേയ്ക്ക് എട്ട് റണ്‍സിന്റെ നേരിയ ലീഡ്. മത്സരത്തില്‍ തോല്‍വി ഒഴിവാക്കുക എന്ന ശ്രമകരമായ ദൗത്യം ആണ് സിംബാബ്‍വേയ്ക്ക് മുന്നില്‍. ക്യാപ്റ്റന്‍ ഷോണ്‍ വില്യംസും ഡൊണാള്‍ഡ് ടിരിപാനോയും 124 റണ്‍സിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് നേരിയ പ്രതീക്ഷയായി മാറിയത്.

Afghanistan

266/7 എന്ന നിലയിലാണ് സിംബാബ്‍വേ. റഷീദ് ഖാന്‍ അഞ്ച് വിക്കറ്റുമായി അഫ്ഗാനിസ്ഥാന് ഇന്നിംഗ്സ് വിജയം നേടിക്കൊടുക്കുമെന്ന് തോന്നിപ്പിച്ചുവെങ്കിലും സിംബാബ്‍വേയെ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് ഈ അവസ്ഥയില്‍ നിന്ന് കരകയറ്റി. ഷോണ്‍ വില്യംസ് 106 റണ്‍സും ഡൊണാള്‍ഡ് ടിരിപാനോ 63 റണ്‍സും നേടിയാണ് ക്രീസിലുള്ളത്.

Previous articleഗോൾഡൻ ബൂട്ട് അംഗുളോയ്ക്ക്, റോയ് കൃഷ്ണ സീസണിലെ താരം
Next articleബാറ്റുകൊണ്ടും ബൗളു കൊണ്ടും യുവരാജ് മാജിക്ക്, ദക്ഷിണാഫ്രിക്കയെ ആധികാരികമായി തോൽപ്പിച്ച് ഇന്ത്യൻ ഇതിഹാസങ്ങൾ