റഫറിക്ക് തെറ്റു പറ്റിയില്ല!! മത്സരം വീണ്ടും നടത്തില്ല!!! കേരള ബ്ലാസ്റ്റേഴ്സ് നൽകിയ പരാതി തള്ളി!!

Newsroom

Picsart 23 03 04 15 30 38 994
Download the Fanport app now!
Appstore Badge
Google Play Badge 1

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയുടെ അവസാന പ്രതീക്ഷകളും അസ്തമിച്ചു. കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരം മാറ്റിവെക്കാനുള്ള ആവശ്യം എ ഐ എഫ് എഫ് അച്ചടക്ക സമിതി തള്ളിയതായി PixStory റിപ്പോർട്ട് ചെയ്യുന്നു. പ്ലേ ഓഫിനിടയിൽ ഉണ്ടായ വിവാദ സംഭവങ്ങൾ പരിശോധിക്കണം എന്നും കളി വീണ്ടും നടത്തണം എന്നും കേരള ബ്ലാസ്റ്റേഴ്സ് എ ഐ എഫ് എഫിന് പരാതി നൽകിയിരുന്നു. സെമി ഫൈനലിന് മുമ്പ് ഈ പരാതിയിൽ തീരുമാനം എടുക്കേണ്ടതു കൊണ്ട് എ ഐ എഫ് എഫ് ഇന്ന് അടിയന്തര യോഗം ചേർന്നു.

കേരള ബ്ലാസ്റ്റേഴ്സ് 23 03 05 01 45 48 376

യോഗത്തിൽ ബെംഗളൂരു എഫ് സിയെ വിജയികളായി പ്രഖ്യാപിച്ച തീരുമാനം ശരിയാണെന്ന് നിഗമനത്തിൽ എത്തി. മത്സരം വീണ്ടും നടത്തണ്ട എന്നും ബെംഗളൂരു എഫ് സിക്ക് സെമിയിൽ കളിക്കാം എന്നും അച്ചടക്ക കമ്മിറ്റി തീരുമാനിച്ചതായി PixStoryക്ക് വേണ്ടി ജാഫർ ഖാൻ റിപ്പോർട്ട് ചെയ്യുന്നു. കേരള ബ്ലാസ്റ്റേഴ്സിന് ഈ വാരെ വലിയ തിരിച്ചടിയാണ്. ഈ യോഗത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് എതിരെ എന്തു നടപടി എടുക്കണം എന്ന് തീരുമാനിച്ചിട്ടില്ല. അത് കൂടുതൽ അന്വേഷണത്തിനു ശേഷം പിന്നീടാകും തീരുമാനിക്കുക എന്നാണ് സൂചനകൾ.

റഫറിയുടെ ഭാഗത്ത് തെറ്റില്ല എന്നാണ് എ ഐ എഫ് എഫിന്റെ കണ്ടെത്തൽ. അതുകൊണ്ട് തന്നെ റഫറിക്ക് എതിരെ നടപടി ഉണ്ടാകാനും സാധ്യതയില്ല.

Source: PixStory