“ഐ എസ് എല്ലും ഐ ലീഗും തമ്മിൽ വ്യത്യാസം ഇല്ല എന്ന് ഇനിയെങ്കിലും എ ഐ എഫ് എഫ് മനസ്സിലാക്കണം” – ഗോകുലം കോച്ച്

Picsart 22 05 18 20 28 41 480

ഇന്ന് ഐ എസ് എല്ലിലെ മുൻ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനെ എ എഫ് സി കപ്പിൽ തകർത്തെറിഞ്ഞ ഗോകുലം കേരള ഐ ലീഗിലെ ടീമുകൾക്ക് ഐ എസ് എല്ലിനോട് പൊരുതാനുള്ള കഴിവ് ഉണ്ടെന്ന് തെളിയിച്ചതാണ്. ഈ മത്സര ശേഷം ഐ എസ് എല്ലും ഐ ലീഗും തമ്മിൽ വലിയ വ്യത്യാസമില്ല എന്ന് എ ഐ എഫ് എഫ് മനസ്സിലാക്കണം എന്ന് ഗോകുലം കോച്ച് അനീസെ പറഞ്ഞു. ഐ എസ് എല്ലിൽ നിന്ന് ഐലീഗിൽ നിന്നും അവർ ഇന്ത്യൻ ടീമിലേക്ക് താരങ്ങളെ എടുക്കണം എന്നും അനീസെ പറഞ്ഞു.
20220518 180600

ഇന്ന് വലിയ ലെവലിൽ ഉള്ള ഒരു ടൂർണമെന്റിലാണ് ഗോകുലം കളിച്ചത്. എട്ട് ദേശീയ ടീം താരങ്ങൾക്ക് എതിരെയാണ് ഇന്ന് കളിച്ചത്. എന്നിട്ടും ഞങ്ങൾ 4-2ന് വിജയിച്ചു‌. അതു കൊണ്ട് തന്നെ ഐ ലീഗിലെ താരങ്ങൾക്കും ദേശീയ ടീമിൽ കളിക്കാൻ അവസരം ഉണ്ടാകണം എന്നും ഗോകുലം കോച്ച് പറഞ്ഞു. എ ടി കെ നൽകിയതിനെക്കാൾ വലിയ പ്രശ്നങ്ങൾ ഐ ലീഗിൽ റിലഗേഷൻ ഒഴിവാക്കാൻ പോരാടുന്ന റിയൽ കാശ്മീർ ഞങ്ങൾക്ക് നൽകി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.