ഗോകുലം കേരള അങ്ങനെ അവരുടെ ഏറ്റവും വലിയ സൈനിംഗ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. പുതിയ ഐ ലീഗ് സീസണ് മുന്നോടിയായി എഫ് സി ഗോവയുടെ ക്യാപ്റ്റൻ ആയിരുന്ന എഡു ബേഡിയ ആണ് ഗോകുലം കേരളയിലേക്ക് എത്തുന്നത്. കഴിഞ്ഞ സീസണിൽ നഷ്ടപ്പെട്ട ഐ ലീഗ് കിരീടം തിരികെ പിടിക്കുകയും ഐ എസ് എല്ലിലേക്ക് പ്രൊമോഷൻ നേടുകയും ആണ് ഗോകുലം കേരളയുടെ ഈ സീസണിൽ ലക്ഷ്യം. അതിന്റെ ഭാഗമാണ് ഈ വലിയ സൈനിംഗ്.
അവസാന ആറു വർഷമായി ഗോവയ്ക്ക് ഒപ്പം എഡു ബേഡിയ ഉണ്ടായിരുന്നു. ഒരു ഐ എസ് എൽ ക്ലബിൽ ഏറ്റവും അധികം സമയം ചിലവഴിച്ച വിദേശ താരം എന്ന റെക്കോർഡുമായാണ് എഡു ബേഡിയ ഗോവ ക്ലബ് വിട്ടത്. അവസാന മൂന്നു സീസണുകളിലായി ക്ലബിന്റെ ക്യാപ്റ്റൻ പദവി കൂടെ എഡു ബേഡിയ വഹിക്കുന്നുണ്ടായിരുന്നു.
Perfect day, perfect announcement 👊⚡
We present Edu Bedia to all our fans on Thiruvonam day 🙏
The Spaniard midfielder will bring in on five years of experience playing at FC Goa to Malabarians midfield🔥#GKFC #Malabarians pic.twitter.com/nLeqxhPD1a— Gokulam Kerala FC (@GokulamKeralaFC) August 29, 2023
ഈ കഴിഞ്ഞ സീസണിൽ ആകെ 18 മത്സരങ്ങൾ ബേഡിയ ഐ എസ് എല്ലിൽ കളിച്ചിരുന്നു. മൂന്ന് ഗോളുകളും മൂന്ന് അസിസ്റ്റും എഡു ബേഡിയക്ക് സംഭാവന ചെയ്യാൻ ആയിരുന്നു. ഐ എസ് എല്ലിൽ ആകെ 105 മത്സരങ്ങൾ കളിച്ച ബേഡിയ 13 ഗോളും 16 അസിസ്റ്റും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്. ഗോവക്ക് ഒപ്പം സൂപ്പർ കപ്പും ഐ എസ് എൽ ഷീൽഡും നേടാനും ബേഡിയക്ക് ആയിട്ടുണ്ട്.