ഇറാഖും ജപ്പാനും പങ്കെടുക്കുന്ന ടൂർണമെന്റിൽ കളിക്കാൻ ഇന്ത്യക്ക് ക്ഷണം

- Advertisement -

ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ അണ്ടർ 16 ടീമിന് അഞ്ചു രാജ്യങ്ങൾ പങ്കെടുക്കുന്ന അണ്ടർ 16 ടൂർണമെന്റിലേക്ക് ക്ഷണം. ഓഗസ്റ്റ് ആദ്യ വാരം നടക്കുന്ന ടൂർണമെന്റിലേക്ക് ആണ് ഇന്ത്യക്കും ക്ഷണം. ഇറാഖ്, ജപ്പാൻ തുടങ്ങിയ വൻ ടീമുകൾ പങ്കെടുക്കുൺന ടൂർണമെന്റിലേക്കാണ് ഇന്ത്യക്ക് ക്ഷണം കിട്ടിയിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 9 വരെ ആണ് ടൂർണമെന്റ്. സെപ്റ്റംബറിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്. അതിനു മുമ്പ് ഇന്ത്യ കളിക്കുന്ന അവസാന ടൂർണമെന്റ് ആകും ഇത്.

ജപ്പാൻ, ഇറാഖ്, ജോർദാൻ, യെമൻ എന്നിവരാണ് മറ്റു രാജ്യങ്ങൾ. ചൈനയിലും സെർബിയയിലും ഒക്കെ ടൂർണമെന്റുകൾ കഴിഞ്ഞ മാസങ്ങളിലായി ഇന്ത്യൻ അണ്ടർ 16 ടീം കളിച്ചിരുന്നു. അവസാനം തായ്ലാന്റ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ സൗഹൃദ മത്സരവും ഇന്ത്യ കളിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement