മെസ്സി തിരിച്ചെത്തി, സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ച് അർജന്റീന

- Advertisement -

റഷ്യ ലോകകപ്പിന് ശേഷം ആദ്യമായി മെസ്സി അർജന്റീന ടീമിൽ തിരിച്ചെത്തി. ഈ മാസം വെനസ്വേലക്കെതിരെയും മൊറാക്കോക്കെതിരെയുമുള്ള മത്സരത്തിൽ മെസ്സി കളിക്കും. റഷ്യ ലോകകപ്പിൽ ചാമ്പ്യന്മാരായ ഫ്രാൻസിനോട് തോറ്റാണ് അർജന്റീന പുറത്തായത്. അതിന് ശേഷം അർജന്റീന കളിച്ച ആറ് അന്താരാഷ്ട്ര മത്സരങ്ങളിൽ മെസ്സി വേണ്ടി കളിച്ചിരുന്നില്ല.

മെസ്സി ടീമിൽ തിരിച്ചെത്തിയെങ്കിലും മാഞ്ചസ്റ്റർ സിറ്റി ഫോർവേഡ് അഗ്വേറൊക്കും ചെൽസി ഫോർവേഡ് ഹിഗ്വയിനും ഇന്റർ മിലാൻ താരം ഇകാർഡിക്കും ടീമിൽ സ്ഥാനം ലഭിച്ചിട്ടില്ല. പി.എസ്.ജി താരങ്ങളായ ഡി മരിയ, ലിയനാർഡോ പർദേസ്, മാഞ്ചസ്റ്റർ സിറ്റി പ്രതിരോധ താരം ഓട്ടമെന്റി, വെസ്റ്റ് ഹാം താരം ലാൻസീനി, യുവന്റസ് താരം ദിബാല എന്നി പ്രമുഖരും ടീമിൽ ഇടം നേടിയിട്ടുണ്ട്.

മാർച്ച് 23ന് മാഡ്രിഡിൽ വെനസ്വേലക്കെതിരെ മാഡ്രിഡിൽ വെച്ചും മാർച്ച് 26ന് മൊറാക്കോയെയും നേരിടും.

Advertisement