കോപ്പക്ക് മുൻപ് ബ്രസീലിനു ചെക്ക് പരീക്ഷണം

0
കോപ്പക്ക് മുൻപ് ബ്രസീലിനു ചെക്ക് പരീക്ഷണം
Photo Credits: Twitter/Getty

കോപ്പ അമേരിക്കക്ക് മുൻപായി ബ്രസീൽ ചെക്ക് റിപ്പബ്ലിക്കുമായി സൗഹൃദ മത്സരം കളിക്കും. ബ്രസീലിന്റെ ഗ്ലോബൽ  ടൂറിന്റെ ഭാഗമായാണ് ചെക്ക് റിപ്പബ്ലിക്കിനെതിരെ ബ്രസീൽ കളിക്കുന്നത്.  ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിൽ വെച്ച് മാർച്ച് 26നാണ് മത്സരം. ജൂണിലാണ് ബ്രസീൽ ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക. 2019ലെ ബ്രസീലിന്റെ ആദ്യ മത്സരം കൂടിയാണിത്.

അവസാനമായി 1997 കോൺഫെഡറേഷൻ കപ്പിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. അന്ന് ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് ബ്രസീൽ ജയിച്ചിരുന്നു. അന്ന് ബ്രസീലിനു വേണ്ടി റൊണാൾഡോയും റൊമാരിയോയുമായിരുന്നു ഗോളുകൾ നേടിയത്.

No posts to display