ഇടവേളകൾ ഇല്ല, താരങ്ങൾ പരിക്കേറ്റ് വീഴുന്നു

20201112 132434
- Advertisement -

യൂറോപ്യൻ ഫുട്ബോളിലെ ഫിക്സ്ചറുകൾ താരങ്ങളെ പരിക്കിന്റെ പിടിയിലാക്കുകയാണ്. നിരവധി താരങ്ങളാണ് അവസാന ആഴ്ചകളിൽ പരിക്കേറ്റ് പുറത്തായത്. തുടർച്ചയായ മത്സരങ്ങൾ ആണ് താരങ്ങൾക്ക് പ്രശ്നമാകുന്നത് ഒരോ മൂന്ന് ദിവസത്തിലും ഒരു മത്സരം കളിക്കേണ്ട അവസ്ഥയിലാണ് താരങ്ങൾ ഉള്ളത്. ആവശ്യത്തിന് വിശ്രമിക്കാൻ കഴിയാത്തത് താരങ്ങളെ വലിയ പ്രതിസന്ധിയിലാക്കുന്നുണ്ട്. പല പ്രമുഖ താരങ്ങളും ഇതിനെതിരെ രംഗത്ത് വന്നിട്ടുമുണ്ട്.

യുവേഫ താരങ്ങളെ മനുഷ്യരായി പരിഗണിക്കുന്നില്ല എന്നാണ് റയൽ മാഡ്രിഡ് താരം ക്രൂസ് പറയുന്നത്. താരങ്ങളെ ഫിസിക്കലിൽ വലിയ റിസ്കിലേക്കാണ് ഈ ഫികചറുകൾ തള്ളിയിടുന്നത് എന്നും ക്രൂസ് പറയുന്നു. കളിക്കാർ പരിമതികൾ ഉണ്ട് എന്ന് ബയേൺ താരം നൂയറും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ചെൽസി താരം തിയാഗോ സിൽവയും ഫിക്സ്ചറുകൾക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. ഈ രാജ്യാന്തര ഇടവേളയിൽ ലിവർപൂൾ താരം ഗോമസ്, മാഞ്ചസ്റ്റർ സിറ്റി താരം നതാൻ എകെ എന്നിവർക്ക് പരിക്കേറ്റു കഴിഞ്ഞു.

ലിവർപൂളിൽ എട്ടോളം താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. വാൻ ഡൈക്, ഫബിനോ, തിയാഗോ അൽകാൻട്ര, അർനോൾഡ് തുടങ്ങിയവരല്ലാം പരിക്കിലാണ്. മാഞ്ചസ്റ്റർ സിറ്റിയിലും പരിക്ക് വലിയ പ്രശ്നമാണ്. എമ്പപ്പെ, നെയ്മർ തുടങ്ങി സൂപ്പർ താരങ്ങൾ പരിക്കിന്റെ പിടിയിലാണ്. ബാഴ്സലോണ യുവതാരം അൻസു ഫതി പരിക്കേറ്റ് ദീർഘകാലം പുറത്താണ്. റയൽ മാഡ്രിഡിന്റെ റൈറ്റ് ബാക്കിൽ പരിക്ക് കാരണം കളിക്കാൻ ഒരു താരം തന്നെയില്ല. ഇങ്ങനെ എല്ലാ ക്ലബും പരിക്ക് കാരണം വലയുകയാണ്.

സീസൺ ഇപ്പോഴും നവംബറിലേക്ക് എത്തുന്നെ ഉള്ളൂ. ഇനി അങ്ങോട്ട് പ്രശ്നങ്ങൾ കൂടാനെ സാധ്യതയുള്ളൂ. വലിയ ക്ലബുകൾ ഒക്കെ എല്ലാ ലീഗിലും കഷ്ടപ്പെടുന്നതും ഈ മത്സരങ്ങളുടെ ഇടവേള കുറയുന്നത് കൊണ്ടാണ്. യൂറോപ്പിലെ പ്രധാന അഞ്ചു ലീഗുകളിൽ മൂന്നിലും ഒന്നാം സ്ഥാനത്ത് ഉള്ളത് ആരും പ്രതീക്ഷിക്കാത്ത ടീമുകളാണ്. പതിവ് പ്രീസീസൺ ഇല്ലാത്തതും ക്ലബുകൾക്ക് ഒക്കെ വലിയ പ്രശ്നമായി മാറി.

Advertisement