ഇനിയേസ്റ്റയ്ക്ക് ജപ്പാനിൽ ആദ്യ ജയം

- Advertisement -

ജപ്പാനിൽ ആദ്യമായി ഒരു മത്സരത്തിൽ ആദ്യ ഇലവനിൽ ഇറങ്ങിയ ഇനിയേസ്റ്റ ആദ്യ വിജയവുമായി മടങ്ങി‌. ഇന്നലെ വിസ്സെൽ കോബെയുടെ ആദ്യ ഇലവനിൽ എത്തിയ മുൻ ബാഴ്സലോണ താരം കഷിവ റെയ്സിളിനെതിരെയാണ് ജയം സ്വന്തമാക്കിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു കോബെയുടെ വിജയം. 66ആം മിനുട്ടിൽ അസഹി മസയുമ ആണ് ഇനിയേസ്റ്റയുടെ ടീമിനായി വിജയ ഗോൾ നേടിയത്.

കഴിഞ്ഞ ജപ്പാനിൽ സബ്സ്റ്റുട്യൂഷനായി ഇനിയേസ്റ്റ അരങ്ങേറ്റം കുറിച്ച മത്സരം എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കോബെ പരാജയപ്പെട്ടിരുന്നു‌.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement