മൗറീഞ്ഞോയെ വിമർശിച്ച് ഇനിയെസ്റ്റ രംഗത്ത്

na

Download the Fanport app now!
Appstore Badge
Google Play Badge 1

ജോസ് മൗറീഞ്ഞോക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ബാഴ്സലോണ ഇതിഹാസം ആന്ദ്രേ ഇനിയെസ്റ്റ. സ്പാനിഷ് ദേശീയ ടീമിൽ റയൽ മാഡ്രിഡ്- ബാഴ്സലോണ കളിക്കാർ തമ്മിൽ ശത്രുത വളർത്തുന്നതിൽ മൗറീഞ്ഞോ പങ്ക് വഹിച്ചു എന്നാണ് ഇനിയെസ്റ്റ ആരോപിച്ചത്. സ്പാനിഷ് ലീഗിൽ മൗറീഞ്ഞോ റയൽ പരിശീലകനായിരിക്കെ ക്ലാസ്സിക്കോ മത്സരങ്ങൾ യുദ്ധ സമാനമായിരുന്നു. ഇത് സ്‌പെയിൻ ദേശീയ ടീമിലും പ്രതിഫലിച്ചിരുന്നു എന്നാണ് ഇനിയെസ്റ്റ വ്യക്തമാക്കിയത്.

2011 ൽ ബാഴ്സ അസിസ്റ്റന്റ് കോച്ച് ടിറ്റോ വിലനോവയെ ചെവിയിൽ നുള്ളിയ മൗറീഞ്ഞോക്കെതിരെ വ്യാപക പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ബാഴ്സ താരം പികെ മൗറീഞ്ഞോ സ്പാനിഷ് ഫുട്‌ബോളിനെ നശിപ്പിച്ചു എന്നതടക്കമുള്ള ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മൗറീഞ്ഞോയുടെ കാലത്ത് ബാഴ്സ- റയൽ ബന്ധം സാധാരണ ശത്രുത എന്നതിൽ നിന്ന് ഒരുപാട് അപ്പുറം പോയിരുന്നു എന്നും ഇനിയെസ്റ്റ കൂട്ടി ചേർത്തു.