ഇന്ത്യൻ ആരാധകരുടെ പിന്തുണയാണ് കളിക്കളത്തിൽ നൂറ് ശതമാനം നൽകാൻ സഹായിച്ചത് – ജിങ്കൻ

ഇന്ത്യൻ ആരാധകരുടെ പിന്തുണയാണ് ഖത്തറിനെതിരെ കളിക്കളത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിച്ചതെന്ന് ഇന്ത്യൻ താരം സന്ദേശ് ജിങ്കൻ. സന്ദേശ് ജിങ്കനും ആദിൽ ഖാനുമടങ്ങുന്ന ഇന്ത്യൻ പ്രതിരോധ‌നിര‌ മികച്ച പ്രകടനമാണ് ഇന്നലെ പുറത്തെടുത്തത്. ഗോൾ കീപ്പർ ഗുർപ്രീത് സിംഗിനൊപ്പം ഇന്ത്യൻ പ്രതിരോധം വൻ മതിൽ തീർത്തപ്പോൾ ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ ഗോളടിക്കാൻ പരാജയപ്പെടുകയായിരുന്നു.

അഫ്ഗാനെതിരെ ഗോൾ മഴ പെയ്യിച്ച ഖത്തറിന് ഇന്ത്യൻ പ്രതിരോധത്തിന് മുന്നിൽ ഒന്നും ചെയ്യാനായിരുന്നില്ല. ഇന്ത്യയുടെ ടീം എഫർട്ടിന്റെ പ്രതിഫലനമാണ് കളിക്കളത്തിൽ കണ്ടതെന്ന് പറഞ്ഞ ജിങ്കൻ ഇന്ത്യൻ പരിശീലകൻ സ്റ്റിമാചിന്റെ പ്ലാനുകൾ ലക്ഷ്യം കണ്ടതിൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു.