ബെസിക്റ്റസിനെ ഗോളിൽ മുക്കി ഇന്ത്യൻ കുട്ടികൾ

- Advertisement -

തുർക്കിയിൽ നടന്ന സൗഹൃദമത്സരത്തിൽ ഇന്ത്യൻ അണ്ടർ 16 ടീമിന് മികച്ച ജയം. ബെസിക്റ്റസിനെയാണ് ഇന്ത്യൻ കുട്ടികൾ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യൻ കുട്ടികൾ വിജയിച്ചത്.

ഹാട്രിക്കോടെ വിക്രം പ്രതാപ് സിങ് മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ രോഹിത് ധനുവും ഭുവനേശും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ തുടക്കം മുതൽ മികച്ച പ്രകടനം പുറത്തെടുത്താണ് ഇന്ത്യ വിജയിച്ചത്.  മത്സരത്തിന്റെ മൂന്നാം മിനുറ്റിൽ തന്നെ വിക്രം പ്രതാപ് സിങ് ആണ് ഗോൾ വേട്ടക്ക് തുടക്കമിട്ടത്. മത്സരം അവസാനിക്കാൻ 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ ബെസിക്റ്റസ് ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ അവർക്കായില്ല.

 

Advertisement