ലോകകപ്പ് യോഗ്യതാ മത്സരത്തിന് മുമ്പ് നോർത്ത് ഈസ്റ്റിനെ നേരിടാൻ ഇന്ത്യൻ ഫുട്ബോൾ ടീം

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുന്നതിന് മുന്നോടിയായി ഇന്ത്യൻ ടീം ഒരു സൗഹൃദ മത്സരം കളിക്കും. ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആകും ഇന്ത്യ നേരിടുക. October 9നാകും മത്സരം നടക്കുക. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ വെച്ചാകും മത്സരം നടക്കുക. രാത്രി 7.30ന് നടക്കുന്ന മത്സരം കാണാൻ ആരാധകർക്ക് പ്രവേശനമുണ്ടാകും.

ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐ എസ് എൽ ക്ലബുമായി സൗഹൃദ മത്സരം കളിക്കുന്നത്. യോഗ്യത റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിരുന്നു എങ്കിലും ഒരു പോയന്റ് മാത്രമേ ഇന്ത്യക്ക് ഇപ്പോൾ ഉള്ളൂ. ബംഗ്ലാദേശിനെതിരെ വിജയം നേടാൻ കഴിയുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ.

Previous articleമാർട്ടിനെല്ലിക്ക് ഇരട്ടഗോൾ, ആഴ്സണലിന് വൻ വിജയം
Next article“മെസിയോടൊപ്പം ബാഴ്സയ്ക്ക് ജയിക്കാൻ എളുപ്പമാണ്”