ഇന്ത്യൻ യുവനിര ഇന്ന് യു എ ഇക്ക് എതിരെ

Img 20211027 122950

U-23 എ എഫ് സി ചാമ്പ്യൻഷിപ്പ് യോഗ്യത റൗണ്ടിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ഇന്ത്യ ആതിഥേയരായ യു എ ഇയെ നേരിടും. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ന് കൂടെ വിജയിക്കാൻ കഴിഞ്ഞാൽ ഇന്ത്യക്ക് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്നതിന് അടുത്ത് എത്താം. ആദ്യ മത്സരത്തിൽ ഇന്ത്യൻ യുവനിര ഗംഭീര പ്രകടനമായുരുന്നു കാഴ്ചവെച്ചത്. അത് ആവർത്തിക്കാൻ ആകും എന്ന് സ്റ്റിമാച് വിശ്വസിക്കുന്നു.

യു എ ഇ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ഇന്ന് അവർക്ക് വിജയം നിർബന്ധമാണ്. ഇന്ത്യയെക്കാൾ കരുത്തരാണ് കടലാസിൽ എങ്കിലും ഇന്ത്യക്ക് യു എ ഇയെ വിജയത്തിൽ നിന്ന് തടയാൻ ആയേക്കും. ഇന്ന് രാത്രി 10 മണിക്ക് നടക്കുന്ന മത്സരം ഇന്ത്യൻ ടീമിന്റെ ഫേസ് ബുക്ക് പേജിൽ തത്സമയം കാണാം. ഇനി കരുത്തരായ കിർഗിസ്ഥാന് ആണ് ഇന്ത്യയുടെ എതിരാളികൾ.