വിജയത്തോടെ ഇന്ത്യൻ U-17 ടീം ജർമ്മൻ പര്യടനം അവസാനിപ്പിച്ചു

Newsroom

Picsart 23 05 26 23 38 41 469
Download the Fanport app now!
Appstore Badge
Google Play Badge 1

ജർമ്മനിയിൽ ഇന്ത്യൻ അണ്ടർ 17 ടീമിന് തുടർച്ചയായ മൂന്നാം വിജയം. ഇന്ന് ഓഗ്‌സ്‌ബർഗിലെ പോൾ റെൻസ് അക്കാദമിയിൽ നടന്ന പരിശീലന മത്സരത്തിൽ, ഇന്ത്യ അണ്ടർ-17 ദേശീയ ടീം 4-0ന് TSV ഷ്വാബെൻ ഓഗ്‌സ്‌ബർഗിനെ പരാജയപ്പെടുത്തി.

ആദ്യ പകുതിയിൽ ലെമ്മെറ്റ് താങ്‌വ ഇരട്ട ഗോളുകൾ നേടി ഇന്ത്യയുടെ ഹീറോ ആയി. രോഹെൻ സിങ്ങും തങ്‌ലാൽസൗൺ ഗാംഗ്‌ട്ടെയും ആണ് മറ്റു സ്കോറേഴ്സ്. AFC U-17 ഏഷ്യൻ കപ്പിനായി ജൂൺ 1ന് ഇന്ത്യ തായ്‌ലൻഡിലേക്ക് പോകും. അതുവരെ ഇന്ത്യ അണ്ടർ-17 ടീമുകൾ ഓഗ്‌സ്‌ബർഗിൽ പരിശീലനം നടത്തും.

എ എഫ് സി ടൂർണമെന്റിന്റെ ഗ്രൂപ്പ് ഡിയിൽ വിയറ്റ്നാം (ജൂൺ 17), ഉസ്ബെക്കിസ്ഥാൻ (ജൂൺ 20), ജപ്പാൻ (ജൂൺ 23) എന്നിവരെ ആണ് ഇന്ത്യക്ക് നേരിടേണ്ടത്.