മലേഷ്യക്കെതിരെ ഇന്ത്യൻ അണ്ടർ 16 ടീമിന് വിജയം

- Advertisement -

ഇന്ത്യൻ അണ്ടർ 16 കുട്ടികൾക്ക് മലേഷ്യയിൽ വിജയം. ഇന്ന് മലേഷ്യൻ അണ്ടർ 16 ടീമിനെ നേരിട്ട ഇന്ത്യൻ ടീം ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയം കൈവരിച്ചത്. ആദ്യ പകുതിയിൽ പിറന്ന രണ്ട് ഗോളുകളാണ് ഇന്ത്യക്ക് കരുത്തായത്. 21ആം മിനുട്ടിൽ രോഹിത് ദാനു ആണ് ഇന്ത്യക്ക് ഒരു ഗംഭീര സ്ട്രൈക്കിലൂടെ ആദ്യം ലീഡ് നൽകിയത്. ലീഡ് ഇരട്ടിയാക്കാൻ 27ആം മിനുട്ടിൽ ദാനുവിന് വീണ്ടും അവസരം ലഭിച്ചു എങ്കിലും ലക്ഷ്യം കാണാൻ ആയില്ല.

31ആം മിനുട്ടിൽ ഒരു ടീം ഗോളിലൂടെയാണ് ഇന്ത്യ ലീഡ് ഇരട്ടിയാക്കിയത്. ഗിവ്സണാണ് ഗോൾ സ്കോർ ചെയ്തത്. കളിയിൽ ഉടനീളം ഇന്ത്യ ആധിപത്യം നിലനിർത്തി എങ്കിലും അവസാന നിമിഷം ഇന്ത്യ ഒരു ഗോൾ വഴങ്ങി സമ്മർദ്ദം ക്ഷണിച്ചു വരുത്തി. എങ്കിലും വിജയം കൈവിടാതെ കളി അവസാനിപ്പിക്കാൻ ഇന്ത്യക്കായി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement