ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി നല്ലതാകണം എങ്കിൽ ഭാവി മുന്നിൽ കണ്ട് പല തീരുമാനങ്ങൾ ഇന്ത്യൻ ഫുട്ബോളുമായി ബന്ധപ്പെട്ട ആൾക്കാർ ചെയ്യേണ്ടതുണ്ട് എന്ന് ഇന്ത്യൻ പരിശീലകൻ ഇഗൊർ സ്റ്റിമാച്. മാഞ്ചസ്റ്റർ സിറ്റിയുടെയും ആഴണലിന്റെയും പരിശീലകൻ ആകുന്നത് എളുപ്പമാണ്. അവിടെ അത്ര മികച്ച താരങ്ങൾ ഉണ്ടാകും. എന്നാൽ ഇവിടെ അതല്ല അവസ്ഥ. ഒരു ടീമിനെ പുനർനിർമ്മിക്കുക, പലരുടെയും പ്രതീക്ഷകൾ കാത്തു സൂക്ഷിക്കുക ഇതെല്ലാം 5-6 ദിവസം കൊണ്ട് നടത്തുക എന്നത് എളുപ്പമല്ല. സ്റ്റിമാച് പറഞ്ഞു.
എനിക്ക് ഇന്ത്യക്ക് വേണ്ടി വലിയ പ്ലാനുകൾ തന്നെയുണ്ട്. അവസാന ഏഴ് ആഴ്ചകളിലെ പ്രയത്നത്തിൽ താൻ സന്തോഷവാനാണ്. എനിക്ക് സമയം കിട്ടിയാൽ ഇതാണ് ഉണ്ടാവുക. അല്ലാതെ മത്സരങ്ങൾക്ക് 2-3 ദിവസം മുമ്പ് മാത്രം താരങ്ങളെ കിട്ടിയാൽ വിജയങ്ങൾ ഉണ്ടാക്കുക പ്രയാസകരമാകും സ്റ്റിമാച് പറഞ്ഞു.