ഇന്ത്യയുടെ ക്വാർട്ടർ ഫൈനൽ നേട്ടം അർഹിക്കുന്നത് തന്നെ എന്ന് കൊറിയൻ കോച്ച്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് അണ്ടർ 16 ഏഷ്യാ കപ്പിന്റെ ക്വാർട്ടറിൽ ഇറങ്ങുന്ന ഇന്ത്യൻ നിര അർഹിക്കുന്ന നേട്ടം തന്നെയാണ് ഈ ടൂർണമെന്റിലെ മുന്നേറ്റം എന്ന് ദക്ഷിണ കൊറിയൻ പരിശീലകൻ കിം ജുങ് സൂ പറഞ്ഞു. ഇന്ന് ദക്ഷിണ കൊറിയ ആണ്‌ ക്വാർട്ടറിൽ ഇന്ത്യയുടെ എതിരാളികൾ‌. ഇന്ത്യ ക്വാർട്ടർ ഫൈനൽ അർഹിക്കുന്നു എന്ന് പറഞ്ഞ കൊറിയൻ കോച്ച് ക്വാർട്ടറിൽ എത്തിയ ഇന്ത്യ അടക്കമുള്ള എല്ലാ ടീമും ഈ ടൂർണമെന്റ് വിജയിക്കാൻ പ്രാപ്തരാണെന്നും പറഞ്ഞു.

ഗ്രൂപ്പ് ഘട്ടം കടക്കാൻ ഇന്ത്യ നടത്തിയ പ്രകടനത്തെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യയുടെ ഡിഫൻസീവ് ലൈൻ മികച്ച ജോലിയാണ് ചെയ്യുന്നത് എന്നും മൂന്ന് മത്സരങ്ങളിൽ മൂന്ന് ക്ലീൻ ഷീറ്റ് എന്നത് വലിയ നേട്ടമാണെന്നും കിംഗ് ജുങ് സു പറഞ്ഞു. ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത രണ്ടേ രണ്ടു ടീമുകളാണ് ഇന്ത്യയും ദക്ഷിണ കൊറിയയും